ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നരേന്ദ്രമോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ലെന്നും അദ്ദേഹം കൊള്ളക്കാരനാണെന്നും രാഹുല്‍ തുറന്നടിച്ചു. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന്മേല്‍ നടക്കുന്ന ചര്‍ച്ചക്കിടെയാണ് രാഹുലിന്റെ പ്രതികരണം. മോദി മുഖത്തു നോക്ക് സംസാരിക്കാത്തത് കള്ളത്തരമുള്ളതു കൊണ്ടാണ്.

കോണ്‍ഗ്രസ് കൊണ്ടുവന്ന ജി.എസ്.ടി എതിര്‍ത്ത ബി.ജെ.പി പിന്നീട് അത് നടപ്പാക്കി. ജനങ്ങള്‍ക്കുവേണ്ടി മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എവിടെയെന്നും അദ്ദേഹം ചോദിച്ചു. റാഫേല്‍ ഇടപ്പാടില്‍ ലാഭമുണ്ടായത് ആര്‍ക്കാണെന്ന് മോദി വ്യക്തമാക്കണം. റാഫേല്‍ ഇടപാടില്‍ മോദിയുടെ സുഹൃത്ത് 45,000 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായും രാഹുല്‍ഗാന്ധി പറഞ്ഞു.