kerala

ഗാന്ധി പ്രതിമ വണങ്ങി രാഹുല്‍ പാര്‍ലമെന്റില്‍; വരവേല്‍പ്പുമായി ഇന്‍ഡ്യ സഖ്യം

By webdesk11

August 07, 2023

അയോഗ്യത നീങ്ങിയ രാഹുല്‍ ഗാന്ധി ലോകസഭയിലെത്തി. ഒന്നാം നമ്പര്‍ ഗേറ്റില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്ക് ഗംഭീര സ്വീകരണം ഒരുക്കി. സോണിയ ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് എംപിമാരും പ്രതിപക്ഷ എംപിമാരും രാഹുലിനെ സ്വീകരിച്ചു.

എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോകസഭ 12 മണി വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

നാളെ ആരംഭിക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി രാഹുല്‍ ഗാന്ധി സംസാരിക്കും. മണിപ്പൂര്‍ വിഷയം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതിപക്ഷപ്രതിക്ഷ.