ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കലും ചരക്കു സേവന നികുതിയും കൊണ്ട് ‘ഡോക്ടര്‍’ ജെയ്റ്റലി സമ്പദ് വ്യവസ്ഥയെ ഐ.സിയുവിലാക്കിയതായി രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ജെയ്റ്റ്‌ലിക്കെതിരെ ആഞ്ഞടിച്ചത്. ‘ഡോക്ടര്‍ ജെയ്റ്റ്‌ലി നോട്ട് അസാധുവും ജിഎസ്ടിയും സമ്പദ് ഘടനയെ ഐ.സി.യുവിലേക്ക് തള്ളിവിട്ടു. താങ്കള്‍ ആരുടെയും പിന്നിലെല്ലന്നാണ് താങ്കള്‍ പറയുന്നത്. പക്ഷേ, നിങ്ങളുടെ മരുന്ന് ഫലപ്രദമാകുന്നില്ല’ രാഹുല്‍ ട്വീറ്റ് ചെയ്തു.
ജിഡിപി വളര്‍ച്ചാ നിരക്ക് ഇടിവിനെ സ്റ്റാര്‍ വാര്‍സ് സിനിമയിലെ പ്രയോഗം കൊണ്ട് രാഹുല്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.