Video Stories

അമിത് ഷാ എന്തുകൊണ്ട് ജമ്മു-കശ്മീരില്‍ യാത്ര നടത്തുന്നില്ല: രാഹുല്‍ ഗാന്ധി

By webdesk12

January 29, 2023

കശ്മീര്‍: ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചെന്ന് രാഹുല്‍ ഗാന്ധി. ഒരുപാട് ആളുകളെ നേരില്‍ കണ്ടു.യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ജീവിത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു ഭാരത് ജോഡോ യാത്ര. വിദ്വേഷത്തിനെതിരായ സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ് ജനങ്ങളോട് പറഞ്ഞതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ജമ്മു കശ്മീരിലെ ജനങ്ങള്‍ തൃപ്തരല്ല. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയില്‍ ജനങ്ങള്‍ അതൃപ്തരാണ്. യാത്രയുടെ ഫലം രാജ്യത്തിന് മുഴുവനാണെന്നും മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് വേണ്ട പരിഗണന നല്‍കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ജമ്മു-കശ്മീരില്‍ കണ്ട കാഴ്ചകളില്‍ സന്തോഷവാനല്ല. എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ജമ്മു കാശ്മീരിന് വേണ്ടി ചെയ്യുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷത്തിന് പല അഭിപ്രായങ്ങളുമുണ്ടാകും , എന്നാല്‍ എല്ലാവരും ഒരുമിച്ച്‌ മുന്നോട്ട് പോകുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.