Connect with us

Video Stories

ട്രൂ ലവ്! ;കാമുകിക്ക് മുന്നില്‍ ആളാവാന്‍ വേണ്ടി 19കാരന്‍ മോഷ്ടിച്ചത് 13 ബൈക്കുകള്‍, ഒടുവില്‍ അറസ്റ്റ്

പുണെ, സോലാപൂര്‍, ലാതൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നെല്ലാമാണ് ഭാസ്‌കര്‍ മോഷ്ടിച്ച ബൈക്കുകള്‍ പൊലീസ് കണ്ടെത്തിയത്

Published

on

തന്റെ പ്രിയപത്‌നി മുംതാസിന് വേണ്ടി ഷാജഹാന്‍ താജ്മഹല്‍ പണിതതുപോലെ, തന്റെ കാമുകിക്കുവേണ്ടി പത്തൊമ്പതുകാരന്‍ മോഷ്ടിച്ചത് 13ഓളം ബൈക്കുകള്‍. ശുഭം ഭാസ്‌കര്‍ പവാറെന്ന മഹാരാഷ്ട്രകാനാണ് കാമുകിയുടെ മുമ്പില്‍ ആളാവാന്‍ വേണ്ടി 16.5 ലക്ഷം രൂപയോളം വിലവരുന്ന ബൈക്കുകള്‍ മോഷ്ടിച്ചത്. എന്നാല്‍ സംഭവത്തിനൊടുവില്‍ മഹാരാഷ്ട്ര താനെ പൊലീസ് യുവാവിനെ പിടികൂടി. പുണെ, സോലാപൂര്‍, ലാതൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്നെല്ലാമാണ് ഭാസ്‌കര്‍ മോഷ്ടിച്ച ബൈക്കുകള്‍ പൊലീസ് കണ്ടെത്തിയത്.

Video Stories

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് വി.എ അരുണ്‍ കുമാറിന് യോഗ്യതയില്ല: സത്യവാങ്മൂലം സമര്‍പ്പിച്ച് എഐസിടിഇ

നേരത്തെ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തിയതായുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.

Published

on

ഐഎച്ച്ആര്‍ഡി ഡയറക്ടറായി നിയമിക്കാനുള്ള യോഗ്യത വി.എ അരുണ്‍ കുമാറിനില്ലെന്ന് എഐസിടിഇ. ഇക്കാര്യം വ്യക്തമാക്കി എഐസിടിഇ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ മകനാണ് അരുണ്‍ കുമാര്‍. നേരത്തെ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടറാക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തിയതായുള്ള ആക്ഷേപം ഉയര്‍ന്നിരുന്നു.

അതേസമയം അരുണ്‍കുമാറിന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള യോഗ്യതയില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും 15 വര്‍ഷത്തെ അധ്യാപന പരിചയവും പിഎച്ച്ഡി ഗൈഡ്ഷിപ്പും രണ്ട് പേരെ ഗൈഡ് ചെയ്ത പരിചയവുമുള്ളവര്‍ക്ക് മാത്രമാണ് എഐസിടിഇയുടെ വ്യവസ്ഥ പ്രകാരം ഐഎച്ച്ആര്‍ഡി ഡയറക്ടറാകാന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ ഭേദഗതി വരുത്തുകയായിരുന്നു.

വി.എ അരുണ്‍ കുമാറിനെ കൂടാതെ അഞ്ച് പേരാണ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തത്. എന്നാല്‍ ബാക്കിയെല്ലാവരും ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള വിവിധ എഞ്ചിനീയറിങ് കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരായും സീനിയര്‍ പ്രൊഫസര്‍മാരായും സേവനമനുഷ്ഠിച്ചിട്ടവരാണ്.

Continue Reading

kerala

തിരുവോണം ബമ്പർ ഭാഗ്യശാലി കർണാടക സ്വദേശി അൽത്താഫ്

കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് അല്‍ത്താഫ്

Published

on

ഇത്തവണത്തെ തിരുവോണം ബംപർ 25 കോടി രൂപ പോയത് കർണാടകയിലേക്ക്. മലയാളി കാത്തിരുന്ന ആ ഭാഗ്യശാലിയെ ഒടുവിൽ കണ്ടെത്തി. കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനാണ് ബംപർ അടിച്ചത്. പാണ്ഡ്യപുരയിൽ മെക്കാനിക്കാണ് അൽത്താഫ്.

കഴിഞ്ഞ 15 വർഷമായി കേരള ലോട്ടറി ടിക്കറ്റ് എടുക്കുന്ന വ്യക്തിയാണ് അല്‍ത്താഫ്. ഇത്തരമൊരു ഭാഗ്യം തേടിയെത്തിയതില്‍ വളരെ സന്തോഷമുണ്ടെന്നും അല്‍ത്താഫ് പറയുന്നു. സാധാരണക്കാരനായ അല്‍ത്താഫിന് ലോട്ടറിത്തുക കൊണ്ട് വീട് വയ്‌ക്കാനാണ് ആഗ്രഹം. ബമ്പറടിച്ച തുക ഉപയോഗിച്ച് നല്ലൊരു വീട് വയ്ക്കണമെന്നും മകളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Continue Reading

News

ലബനാനിൽ കനത്ത പോരാട്ടം മരണം 2141

രാജ്യത്തിൻ്റെ തെക്കൻ മേഖലയിലൂടെ കടന്നാക്രമണം നടത്താനുള്ള ഇസ്രാഈലികസേനയുടെ ശ്രമം പരാജയപ്പെടുത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.

Published

on

ബെയ്റൂത്ത്: ഇസ്രാഈൽ സേന ആക്രമണം ശക്തമാക്കിയതോടെ ലബനാനിൽ ആകെ മരണനിരക്ക് 2141 ആയി ഉയർന്നു. 10,000 പേർക്ക് പരിക്കേൽക്കുകയും ചെയ് തിട്ടുണ്ട്. കഴിഞ്ഞ ദിവസം 22 പേർ കൊല്ലപ്പെടുകയും 10 പേർ ക്ക് പരിക്കേൽക്കുകയും ചെയ്ത‌തതായി ലബനീസ് ആരോഗ്യന്ത്രാലയം അറിയിച്ചു.

ഇന്നലെയും ലബനാൻ്റെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടന്നു. രാജ്യത്തിൻ്റെ തെക്കൻ മേഖലയിലൂടെ കടന്നാക്രമണം നടത്താനുള്ള ഇസ്രാഈലികസേനയുടെ ശ്രമം പരാജയപ്പെടുത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ആളുകൾ എവിടെ ഒളിക്കണമെന്ന് അറിയാതെ പരിഭ്രാന്തരായി അലയുകയാണ്. പാർക്കുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും പള്ളികൾക്കുസമീപവും തെരുവുകളിലും ജനം കുട്ടത്തോടെ തമ്പടിക്കുന്നുണ്ട്. സ്കുളുകളെല്ലാം അഭയാർത്ഥി ക്യാമ്പുകളായി മാറിക്കഴിഞ്ഞു. ആക്രമണം ഭയന്ന് ലബനാനിൽനിന്ന് സിറിയയിലേക്ക് അഭയാർത്ഥി കൾ ഒഴുകുകയാണ്. 220,000 പേർ അതിർത്തി കടന്ന് സിറിയയിൽ എത്തിയിട്ടുണ്ട്. ഇവരിൽ 20 ശതമാനം സിറിയക്കാരും മുപ്പത് ശതമാനം ലബനാൻകാരുമാണ്. അതേസമയം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ഷി സഊദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാനെ കണ്ട് സ്ഥിതിഗതികൾ ചർച്ച ചെയ്‌തു. സഊദി തലസ്ഥാനമായ റിയാദി ലെത്തിയ ഇറാൻ മന്ത്രി വെല്ലുവിളികളെ ഒന്നിച്ചുനേരിടേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.

ലബനീസ് പ്രതിസന്ധി ചർച്ച ചെയ്യാൻ അന്താരാഷ്ട്ര യോഗം വിളിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. 24ന് നടക്കുന്ന സമ്മേളനത്തിൽ മാനുഷിക സഹായം ഉറപ്പാക്കാനുള്ള മാർഗങ്ങളും രാഷ്ടിയ പരി ഹാരവുമായിരിക്കും മുഖ്യ ചർച്ച.

Continue Reading

Trending