Connect with us

main stories

മുട്ടുമടക്കി യോഗി സര്‍ക്കാര്‍; രാഹുലും പ്രിയങ്കയും ഹാത്രസിലേക്ക്

ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുപി സര്‍ക്കാര്‍ അനുമതി നല്‍കി

Published

on

ഡല്‍ഹി: ഹാത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുബത്തെ കാണാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും യുപി സര്‍ക്കാര്‍ അനുമതി നല്‍കി. രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പെണ്‍കുട്ടിയുടെ വിട്ടിലേക്ക് പോകാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ ഹാത്രസിലേക്ക് പോകുന്നതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസില്‍ പോയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് രാഹുല്‍ ഗാന്ധിയെ തടയുകയും കയ്യേറ്റം നടത്തുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ പൊലീസുകാര്‍ തള്ളി വീഴ്ത്തുകയായിരുന്നു. അതിന് പിന്നാലെ രാഹുലിനേയും പ്രിയങ്കയേയും കസ്റ്റഡിയില്‍ എടുത്ത് ഇവരെ ഡല്‍ഹിയിലേക്ക് തിരിച്ചയച്ചു. രാഹുല്‍ ഗാന്ധിക്കു നേരെയുണ്ടായ അതിക്രമം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് യുപി ഗവണ്‍മെന്റെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെക്കണമെന്നുള്ള ആവശ്യവും ശക്തമായി. അതിന് പിന്നാലെയാണ് വീണ്ടും ഹാത്രസ് സന്ദര്‍ശിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഹത്രാസിലെത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ഡെറക് ഒബ്രയന്‍ ഉള്‍പ്പെടെയുള്ള ടിഎംസിയും വനിതാ എംപിമാരെയടക്കം യുപി പോലീസ് മര്‍ദ്ദിച്ചിരുന്നു. യുപി പോലീസ് ഉദ്യോഗസ്ഥര്‍ ഡെറക് ഒബ്രയനെ നിലത്തേക്ക് തള്ളിയിടുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ വനിതാ എംപിയുടെ ബൗസ് പുരുഷ പോലീസുകാര്‍ പിടിച്ചുവലിച്ചതും വിവാദമായിരുന്നു.അതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള തീരുമാനത്തിലാണ് യുപി സര്‍ക്കാര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്നലെ ഞങ്ങള്‍ സിഇസിയെ തിരയുകയായിരുന്നു, പക്ഷേ ഒരു പുതിയ ബിജെപി വക്താവിനെ കണ്ടെത്തി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു.

Published

on

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സമ്പ്രദായം ഉറപ്പാക്കുക എന്ന ഭരണഘടനാപരമായ കടമ നിറവേറ്റുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പറഞ്ഞു. കൂടാതെ ‘ബിജെപി വക്താവ്’ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരുന്നത് തള്ളിക്കളയുന്നില്ല.

വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണം (എസ്‌ഐആര്‍) സംബന്ധിച്ച തങ്ങളുടെ ചോദ്യങ്ങള്‍ക്കും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും മറുപടി നല്‍കുന്നതില്‍ സിഇസി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം പറഞ്ഞു.

‘ഭരണഘടന ഒരു സാധാരണ പൗരന് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനാധിപത്യം അതിനെ ആശ്രയിച്ചിരിക്കുന്നു. അത് സംരക്ഷിക്കാനുള്ള ബോഡിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് CEC മറുപടി നല്‍കാതെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്നത് നമുക്ക് കാണാന്‍ കഴിയും,’ കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടവകാശത്തിന്റെ സംരക്ഷകനാണെന്നും സുപ്രധാനമായ ഭരണഘടനാ സ്ഥാപനമായിരിക്കെ, രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കാന്‍ അതിന് കഴിയുന്നില്ലെന്നും ഗൊഗോയ് പറഞ്ഞു.

Continue Reading

main stories

ഗസ്സ വെടിനിര്‍ത്തല്‍ ധാരണകള്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്

ഗസ്സ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് ഗ്രൂപ്പ് അംഗീകാരം നല്‍കിയതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ഗസ്സ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിന് ഗ്രൂപ്പ് അംഗീകാരം നല്‍കിയതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. ഖത്തര്‍ പ്രധാനമന്ത്രി ഈജിപ്ത് സന്ദര്‍ശിക്കുമ്പോള്‍, ഗസ്സ വെടിനിര്‍ത്തല്‍ കരാറിനുള്ള തങ്ങളുടെ നിര്‍ദ്ദേശം അംഗീകരിക്കുന്നതായി സംഘം ‘മധ്യസ്ഥരെ അറിയിച്ചു’ എന്ന് ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഗസ്സയിലെ ഇസ്രാഈല്‍ തടവുകാരെ മോചിപ്പിക്കുകയുള്ളൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

പട്ടിണി മൂലം കൂടുതല്‍ ഫലസ്തീനികള്‍ മരിക്കുന്നതിനാല്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ ബോധപൂര്‍വമായ പട്ടിണി പ്രചാരണം നടത്തുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു.
ഗസ്സയിലെ ഏറ്റവും വലിയ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ക്ക് മുമ്പ് ഇസ്രാഈല്‍ ആക്രമണം ശക്തമാക്കുകയാണ്, തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 19 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ 62,004 പേര്‍ കൊല്ലപ്പെടുകയും 156,230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Continue Reading

india

കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറി; ഇന്‍ഡ്യ സഖ്യം

യുപിയില്‍ ബിഎല്‍ഒമാരുടെ പട്ടികയില്‍ നിന്നും യാദവ, മുസ്ലിം വിഭാഗത്തില്‍പെടുന്നവരെ മാറ്റിയെന്നും ഇന്‍ഡ്യ മുന്നണി പറഞ്ഞു.

Published

on

കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയെന്ന് ഇന്‍ഡ്യ മുന്നണി. മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നല്‍കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്നും യുപിയില്‍ ബിഎല്‍ഒമാരുടെ പട്ടികയില്‍ നിന്നും യാദവ, മുസ്ലിം വിഭാഗത്തില്‍പെടുന്നവരെ മാറ്റിയെന്നും ഇന്‍ഡ്യ മുന്നണി പറഞ്ഞു. അതേസമയം എന്തിനാണ് എസ്‌ഐആര്‍ നടപ്പാക്കുന്നതെന്ന് കമ്മീഷന്‍ വിശദീകരിച്ചില്ലെന്നും ഇന്‍ഡ്യ മുന്നണി നേതാക്കള്‍ ആരോപിച്ചു.

ചോദ്യം ചോദിക്കുന്ന ആളുകളോട് വിവേചനപൂര്‍വമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ വക്താവായി മാറിയെന്നും ഇന്‍ഡ്യ സഖ്യത്തിലെ ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞു.

ഇന്ന് ചേര്‍ന്ന ഇന്‍ഡ്യ മുന്നണിയുടെ യോഗത്തില്‍ ഗ്യാനേഷ് കുമാറിനെ എങ്ങനെ ഇംപീച്ച് ചെയ്ത് പുറത്താക്കാം എന്നതിനെ കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.

Continue Reading

Trending