ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയില്‍ നിന്നും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയുടെ കീഴില്‍ പാര്‍ട്ടിയുടെ ആദ്യ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനമായ എഐസിസിയില്‍ ചേരുന്നു യോഗത്തില്‍ പ്രധാനമായും ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പു ഫലമാവും വിലയിരുത്തുക.


യോഗത്തില്‍ എ.ഐ.സി.സി പ്ലീനറി സമ്മേളനത്തിന്റെ സ്ഥലവും തീയതിയും തീരുമാനിക്കും. പഞ്ചാബിലെ ചണ്ഡിഗഡിലോ ഡല്‍ഹിയിലോ പ്ലീനറി സമ്മേളനം നടത്താനാണു സാധ്യത. നേരത്തെ ബംഗളൂരുവില്‍ നടത്താന്‍ പരിഗണിച്ചിരുന്നെങ്കിലും സംസ്ഥാന ഘടകം എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു.
ആദ്യ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മോത്തിലാല്‍ വോറ എന്നിവര്‍ അനുഗമിച്ചു.