ന്യൂഡല്‍ഹി: സ്വാതന്ത്രദിനത്തില്‍ എല്ലാ യാഥാര്‍ത്ഥ്യങ്ങളേയും മറന്നുകൊണ്ട് കേവലം ആശംസ പറഞ്ഞു പോവുന്ന പതിവ് രാഷ്ട്രീയ നേതാക്കളുടെ ശൈലിവിട്ട് രാഹുല്‍ ഗാന്ധി. മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണത്തില്‍ ചരിത്രവും പാരമ്പര്യവും നശിച്ചുപോയിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ വേദന ഉള്‍ക്കൊള്ളുന്നതാണ് രാഹുലിന്റെ സന്ദേശം.
പൂര്‍ണ സ്വാതന്ത്ര്യം എന്നത് പൂര്‍ണമായും യാഥാര്‍ത്ഥ്യമാവുന്നത് സത്യവും അഹിംസയും നമ്മുടെ പ്രവൃത്തിപഥത്തില്‍ വരുമ്പോഴാണെന്ന മഹാത്മാ ഗാന്ധിയുടെ വാക്യമാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. ജനവികാരത്തെ അട്ടിമറിച്ചുകൊണ്ട് അധികാരത്തിന്റെ ബലത്തില്‍ ധാര്‍മ്മികതയെ ബലി കഴിച്ച് എന്തും ചെയ്യാമെന്ന രീതിയില്‍ മുന്നോട്ട് പോവുന്ന മോദി സര്‍ക്കാറിനെതിരായ പരോക്ഷ വിമര്‍ശനം കൂടിയാണ് രാഹുലിന്റെ ട്വീറ്റ്.
“Complete independence will be complete only to the extent of our approach in practice to truth and nonviolence.”
— Rahul Gandhi (@RahulGandhi) August 15, 2019
– Mahatma Gandhi
My best wishes to all of you on this our 73rd Independence Day 🇮🇳#HappyIndependenceDay
Be the first to write a comment.