സോപൂള്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഒരിക്കല്‍ കൂടി ഓഫീസില്‍ ഇരുത്തില്ലെന്ന് രാജ്യം തീരുമാനിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ ചൗക്കിദാറാകുമെന്ന് പറഞ്ഞു പറ്റിച്ച് അദ്ദേഹം അനില്‍ അംബാനിയുടെ ചൗക്കിദാറായെന്ന് രാഹുല്‍ ബിഹാറിലും ആവര്‍ത്തിച്ചു. റാഫേല്‍ ഇടപാട് ശരിയായ വിധം അന്വേഷിച്ചാല്‍ അനില്‍ അംബാനിക്കൊപ്പം ചൗക്കിദാറും ജയിലില്‍ കിടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹം എത്ര തവണ വേണമെങ്കിലും ശ്രമിക്കട്ടെ. ബീഹാറിലെയും രാജ്യത്തെയും ജനങ്ങള്‍ കാവല്‍ക്കാരനെ ഒരിക്കല്‍ കൂടി ഓഫീസില്‍ ഇരുത്തില്ലെന്ന തീരുമാനത്തില്‍ ഉറച്ചാണ് നില്‍ക്കുന്നത്. 2008 ല്‍ പ്രളയത്തില്‍ ബീഹാറില്‍ നാശനഷ്ടമുണ്ടായപ്പോള്‍ യുപിഎ സര്‍ക്കാര്‍ നൂറ് കോടിയാണ് അനുവദിച്ചതെന്നും, എന്നാല്‍ 2017 ല്‍ പ്രളയമുണ്ടായപ്പോള്‍ മോദി സര്‍ക്കാര്‍ അഞ്ച് രൂപ പോലും നല്‍കിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.