Connect with us

india

രാഹുൽ ഗാന്ധി ഏപ്രിൽ 3ന് നാമനിർദേശ പത്രിക സമർപ്പിക്കും, പിന്നാലെ റോഡ് ഷോയും

2019ൽ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാർലമെന്റിലേക്കയച്ചത്.

Published

on

കോണ്‍ഗ്രസ് നേതാവ്‌ രാഹുൽ ഗാന്ധി ഏപ്രിൽ 3ന് നാമനിർദേശപത്രിക സമർപ്പിക്കും. മൂന്നിന് രാഹുൽ ഗാന്ധി വയനാട്ടിലെത്തും. റോഡ് ഷോയും അന്നു സംഘടിപ്പിക്കും. അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകും. എൽഡിഎഫിനായി സിപിഐയുടെ ആനി രാജയും ബിജെപിക്കായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.

2019ൽ അപ്രതീക്ഷിതമായാണ് വയനാട്ടിലേക്ക് രാഹുൽ എത്തിയത്. 7,06,367 വോട്ടുകളാണ് അന്ന് രാഹുൽ നേടിയത്. എതിർസ്ഥാനാർഥി എൽഡിഎഫിന്റെ പി.പി.സുനീർ 2,74,597 വോട്ടുകളും നേടി. 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാർലമെന്റിലേക്കയച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

വി​ദ്വേ​ഷ പോ​സ്റ്റ്: ബി.​ജെ.​പി​ക്കെ​തി​രെ കേ​സ്

എ​ക്സി​ൽ ക​ർ​ണാ​ട​ക ബി.​ജെ.​പി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലെ ‘കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യോ അ​തോ മു​സ്‍ലിം ലീ​ഗി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യോ’ എ​ന്ന പോ​സ്റ്റി​​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

Published

on

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ വി​ദ്വേ​ഷ പോ​സ്റ്റി​ട്ട​തി​ന് ക​ർ​ണാ​ട​ക ബി.​ജെ.​പി​ക്കെ​തി​രെ പൊ​ലീ​സ് കേ​​സെ​ടു​ത്തു. കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം, മ​ല്ലേ​ശ്വ​രം പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. എ​ക്സി​ൽ ക​ർ​ണാ​ട​ക ബി.​ജെ.​പി​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടി​ലെ ‘കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യോ അ​തോ മു​സ്‍ലിം ലീ​ഗി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യോ’ എ​ന്ന പോ​സ്റ്റി​​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി.

ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യും വി​ദ്വേ​ഷ​വും വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ച​തി​നാ​ണ് കേ​സ്. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 125 ആം ​വ​കു​പ്പു പ്ര​കാ​ര​വും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 153 വ​കു​പ്പു പ്ര​കാ​ര​വു​മാ​ണ് കേ​സ്. മു​സ്‍ലിം​ക​ൾ​ക്ക് സ്വ​ത്ത് വി​ത​ര​ണം ചെ​യ്യും, പ്ര​ത്യേ​ക സം​വ​ര​ണം ന​ൽ​കും, മു​സ്‍ലിം​ക​ളെ നേ​രി​ട്ട് ജ​ഡ്ജി​യാ​യി നി​യ​മി​ക്കും തു​ട​ങ്ങി​യ​വ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലു​ണ്ടെ​ന്ന വ​സ്തു​ത​വി​രു​ദ്ധ പോ​സ്റ്റാ​ണ് ബി.​ജെ.​പി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

Trending