Connect with us

News

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം തുടരുന്നു; ഇന്നു തിരുവമ്പാടി മണ്ഡലത്തില്‍

Published

on


രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലം സന്ദര്‍ശനം മൂന്നാം ദിവസവും തുടരുന്നു. തിരുവമ്പാടി മണ്ഡലത്തിലാണ് ഇന്നത്തെ സന്ദര്‍ശനം. കല്‍പറ്റ റസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ രാവിലെ പത്തു മണിയോടെ ഈങ്ങാപുഴയില്‍ റോഡ് ഷോക്കെത്തും. തുടര്‍ന്ന് മുക്കത്തെ റോഡ്‌ഷോയിലും പങ്കെടുത്ത ശേഷം ഉച്ചക്ക് രണ്ടു മണിയോടെ ഡല്‍ഹിയിലേക്ക് തിരിക്കും.

വയനാടിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പു നല്‍കിയതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. രാത്രിയാത്രാ നിരോധനം, വയനാടിലേക്ക് റെയില്‍വെ, ആദിവാസി-കര്‍ഷക പ്രതിസന്ധികള്‍ തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നു’; സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് വിമര്‍ശനം

ണ്ടാം പിണറായി സര്‍ക്കാരിന്റെ പല വകുപ്പുകളും മികച്ച നിലവാരം പുലര്‍ത്തുന്നില്ലെന്നും പ്രതിനിധികള്‍ അഭിപ്രായമുന്നയിച്ചു.

Published

on

മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നെന്ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയനെതിരെ വിമര്‍ശനം. ആഭ്യന്തരം, വനം വകുപ്പുകള്‍ സര്‍ക്കാരിന്റെ പേരു കെടുത്തുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.

ഇടത് നയത്തിന് വ്യതിയാനമുണ്ടായെന്നും സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളെ കൊണ്ടുവരാനുള്ള നീക്കം അതിന് ഉദാഹരണമാണെന്നും പ്രതിനിധികള്‍ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി.

കോതമംഗലത്താണ് സിപിഐ എറണാകുളം ജില്ലാ സമ്മേളനം നടക്കുന്നത്. ഇന്നും നാളെയും മറ്റന്നാളുമായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും മറ്റുള്ളവരെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് ഏറ്റവും ശക്തമായ വിമര്‍ശനമുയര്‍ന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ പല വകുപ്പുകളും മികച്ച നിലവാരം പുലര്‍ത്തുന്നില്ലെന്നും പ്രതിനിധികള്‍ അഭിപ്രായമുന്നയിച്ചു.

Continue Reading

kerala

സ്‌കൂള്‍ സമയമാറ്റം; മത സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും

വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം.

Published

on

സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവന്‍കുട്ടി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം. ഓരോ മാനേജ്‌മെന്റില്‍ നിന്നും ഒരു പ്രതിനിധി ചര്‍ച്ചയില്‍ പങ്കെടുക്കും.

ചര്‍ച്ചയില്‍ രാവിലെ 15 മിനിറ്റ് നേരത്തേ തുടങ്ങുന്നത് ഒഴിവാക്കി ഉച്ചയ്ക്ക് ശേഷം സമയം ക്രമീകരിക്കുന്നതില്‍ ആലോചിക്കാനാണ് സമസ്ത മുന്നോട്ട് വെക്കുന്ന ഒരു നിര്‍ദേശം. വേനലവധിയില്‍ മാറ്റം വരുത്തി പഠന സമയം ഉറപ്പാക്കാമെന്നതടക്കം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും.

സമയമാറ്റം സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഉണ്ടായ സാഹചര്യം യോഗത്തില്‍ വിശദീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Continue Reading

kerala

കനത്ത മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

മൂന്ന് താലൂക്കുകളിലും അവധി

Published

on

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലും അവധിയാണ്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകള്‍ക്കാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

ഇടുക്കി ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണെന്നാണ് കലക്ടര്‍ അറിയിച്ചിരിക്കുന്നത്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം ഉള്‍പ്പെടെയുള്ളവള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഷ്ടപെടുന്ന പഠന സമയം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഉള്‍പ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.

വിദ്യാര്‍ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും എല്ലാ വിദ്യാര്‍ഥികളും വീട്ടില്‍ തന്നെ കഴിയുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും വേണമെന്ന് കലക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിനോദത്തിനുള്ള അവധിയല്ല മറിച്ച് എല്ലാവരെയും സുരക്ഷിതരാക്കാനുള്ള മുന്‍കരുതലാണെന്നും കലക്ടര്‍ പറഞ്ഞു.

ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകമാണ്.

കോട്ടയം ജില്ലയില്‍ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചതിനാല്‍ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണെന്നാണ് കലക്ടര്‍ അറിയിച്ചിരിക്കുന്നത്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാല്‍ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് എല്ലാ എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഈ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ട്. 3.4 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും കടലേറ്റത്തിനും ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരപ്രദേശത്തു താമസിക്കുന്നവും പ്രത്യേകം ജാഗ്രത പുലര്‍ത്തണം.

Continue Reading

Trending