ന്യൂഡല്‍ഹി: ഇന്‍ഫോമീഡിയ പ്രൈവറ്റ് ലിമിറ്റഡ്(ഐ.ബി.സി)യുടെ കണ്ടെത്തല്‍ പ്രകാരം ഇന്ത്യന്‍ റെയില്‍വെയുടെ റെയില്‍ നീറാണ് ഈ വര്‍ഷത്തെ വിശ്വസനീയമായ ബ്രാന്‍ഡെന്ന് കണ്ടെത്തല്‍. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് സ്ഥാപനമാണ് ഐ.ബി.സി. 2015-16 വര്‍ഷത്തില്‍ 118.48 കോടിയാണ് റെയില്‍ നീറിന്റെ വരുമാനം. 2014-15 വര്‍ഷത്തില്‍ 81.03 കോടിയായിരുന്നു വരുമാനം. അതായത് ഒരു വര്‍ഷത്തിനുള്ളില്‍ 46.2 ശതമാനത്തിന്റെ വരുമാന വര്‍ധനയാണ് റെയില്‍ നീര്‍ രേഖപ്പെടുത്തിയത്. ചില സ്റ്റേഷനുകളില്‍ കൂടി റെയില്‍നീര്‍ വില്‍പനക്ക് അടുത്തിടെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഇതുകൂടിയാവുന്നതോടെ റെയില്‍നീറിന്റെ വരുമാനത്തില്‍ ഇനിയും വര്‍ധനയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. കേരളത്തിലെ പാറശാല, ബിഹാറിലെ ധനാപുര്‍, ഡല്‍ഹിയിലെ നാങ്ങോലി, തമിഴ്‌നാടിലെ പലൂര്‍, മഹാരാഷ്ട്രയിലെ അമ്പര്‍നാഥ്, ഉത്തര്‍പ്രദേശിലെ അമേതി എന്നീ സ്ഥലങ്ങളില്‍ റെയില്‍നീറിന് പ്ലാന്റുള്ളത്. ഛത്തീസ്ഗണ്ഡിലെ ബിലാസ്പൂര്‍ മഹാരാഷ്ട്രയിലെ നാദഗ്പൂര്‍ എന്നിവിടങ്ങളിലും പുതിയ പ്ലാന്‍ അടുത്ത് തന്നെ ആരംഭിക്കും.

356