സോള്‍: ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി സൈനിക അഭ്യാസം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഉത്തര കൊറിയ രംഗത്ത്. രാജ്യ സുരക്ഷക്കു ഏതെങ്കിലും തരത്തില്‍ ഭീഷണിയുണ്ടായാല്‍ അമേരിക്കക്കെതിരെ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയന്‍ വക്താവ് ലീ യോങ് പില്‍ പറഞ്ഞു. വിദേശമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ലീ ഇക്കാര്യം പറഞ്ഞത്. കൊറിയന്‍ തീരത്ത് ആണവായുധങ്ങള്‍ ഉള്‍പ്പെടെ യു.എസ് എത്തിച്ചിരിക്കുകയാണ്. അമേരിക്കയില്‍ നിന്ന് ചെറിയ തോതില്‍ പോലും നീക്കമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കും. ‘ആദ്യം ഞങ്ങളുടെ ഭാഗത്തു നിന്നായിരിക്കും ആണവായുധ നീക്കമുണ്ടാവുക. അതിനുള്ള സാങ്കേതിക വിദ്യ ഞങ്ങള്‍ക്കുണ്ട്. യു.എസില്‍ നിന്ന് എന്തു നീക്കവും ഞങ്ങള്‍ക്കു തിരിച്ചറിയാനാവും.’-ലീ യോങ് പില്‍ പറഞ്ഞു. പ്രസിഡന്റ് കിം ജോങ് ഉന്നിനെ ലക്ഷ്യം വെച്ചാണ് അമേരിക്ക ദക്ഷിണകൊറിയയുമായി സംയുക്ത സൈനിക അഭ്യാസം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2011ല്‍ അധികാരത്തിലേറിയതു മുതല്‍ ജോങ് ഉന്നിന് വിവിധ തരത്തിലുള്ള ഭീഷണികളുണ്ടെന്നും ലീ യോങ് പില്‍ പറഞ്ഞു.

south_korea_koreas_tensions-jpeg-e4a34_c0-129-4000-2461_s885x516