Connect with us

kerala

മഴ മുന്നറിയിപ്പ് പുതുക്കി, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്

Published

on

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. പത്തനംതിട്ട കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, ജില്ലകളിൽ ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. നാളെയും മറ്റന്നാളും 10 ജില്ലകളിൽ വീതം മഴ മുന്നറിയിപ്പ്. മലയോര മേഖലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റര്‍ മുതൽ 204.4 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.

ഇന്ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

 

kerala

സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.

Published

on

ലഹരിക്കെതിരെ സൂംബ ഡാന്‍സ് എന്ന ആശയത്തെ എതിര്‍ത്ത അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. അധ്യാപകന് പറയാനുള്ളത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടപടിയെടുത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Continue Reading

kerala

ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍

നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.

Published

on

ഒമ്പതുവര്‍ഷംകൊണ്ട് കേരളത്തിലെ ബാറുകള്‍ 29ല്‍നിന്ന് 854ലേക്ക്. 9 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഏറ്റവുമധികം ലൈസന്‍സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്.

കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

Continue Reading

kerala

സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥ വെളിപ്പെടുത്തി മന്ത്രി സജി ചെറിയാന്‍

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ ‘തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ‘

Published

on

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനവും സമരവും ശക്തമാവുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറ‍ഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്നും പത്തനംതിട്ടയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളുടെ യഥാർത്ഥ അവസ്ഥ വെളിപ്പെടുത്തിയ മന്ത്രിയുടെ പ്രസ്താവന സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

Continue Reading

Trending