ബികാനേര്‍: രാജസ്ഥാനില്‍ മലയാളി യുവതിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി 23 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിലെത്തിയ ആറുപേര്‍ പേര്‍ ചേര്‍ന്ന് യുവതിയെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റി തട്ടികൊണ്ട് പോയത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ താമസിക്കുന്ന കുടുംബത്തിലെ അംഗമായ യുവതിയാണ ക്രൂര പീഡനത്തിന് ഇരയായത്. ബികാനേര്‍ പോലീസ് സൂപ്രണ്ട് ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവത്തില്‍ ആറുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
സ്വന്തം ഉടമസ്ഥതയിലുള്ള വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് യുവതി തിങ്കളാഴ്ച രാജസ്ഥാനിലെ ബികാനേറില്‍ എത്തിയത്. ഇവിടെനിന്ന് ജയ്പുരിലേക്ക് പോകാനായി റോഡില്‍ വാഹനം കാത്തുനില്‍ക്കവെയാണ് യുവതിയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിലെത്തിയ ആറുപേര്‍ പേര്‍ ചേര്‍ന്ന് യുവതിയെ ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റിയത്.
ഖനികളുള്ള ഏതോ പ്രദേശത്തേക്കാണ് തന്നെ കൊണ്ടുപോയതെന്നും വാഹനത്തില്‍വെച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്‌തെന്നും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനുശേഷം അക്രമികള്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്തി. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് അവരും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അടുത്ത ദിവസം ഇവര്‍ യുവതിയെ ബികാനേറിലെ ബസ് സ്‌റ്റോപ്പില്‍തന്നെ ഇറക്കിവിട്ടുവെന്ന് പോലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു.
Be the first to write a comment.