കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകനും ഇന്ത്യടുഡേ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി. ഹാസ്യതാരങ്ങള്‍ സംസാരിക്കുന്നതു പോലെയാണ് മോദി സംസാരിക്കുന്നതെന്നും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെ പരിഹസിക്കുന്ന രീതിയിലാണ് അദ്ദേഹം പെരുമാറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട്ട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ക്രിക്കറ്റിങ് നാഷണലിസം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചിലരെ ജേഴ്‌സി പശുവെന്നും സോണിയാ ഗാന്ധിയെ ഇറ്റാലിയനെന്നും അപഹസിക്കുന്ന മോദി ജനങ്ങള്‍ക്കു മുന്നില്‍ മി്മിക്രി അവതരിപ്പിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന കാര്യം അങ്ങ് മറന്നു പോകരുത്. സ്വയം ഉയരുന്നതിനു പകരം താഴ്ചയിലേക്ക് കൂപ്പുക്കുത്തുകയാണ് നമ്മുടെ പ്രധാനമന്ത്രി. ഫലസ്തീനില്‍ പോയി നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്ന മോദി ഇന്ത്യയിലെ മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോകണമെന്ന് പറയുന്ന ബിജെപി നേതാക്കള്‍ക്കെതിരെ മിണ്ടാന്‍ അശക്തനാണ്. തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ കഴിവില്ലാത്ത അദ്ദേഹം ജനങ്ങള്‍ക്കു മുന്നില്‍ അഭിനയിക്കുകയാണ്’ സര്‍ദേശായി വിമര്‍ശിച്ചു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിനെക്കുറിച്ച് ചോദ്യം ചോദിച്ചയാളോട് നിങ്ങള്‍ മങ്കി ബാത്തിനെക്കുറിച്ചാണോ അതോ മന്‍ കി ബാത്തിനെക്കുറിച്ചാണോ ചോദിച്ചതെന്ന് ആരാഞ്ഞു. ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവകാശമില്ലെന്നും ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗമാണ് പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് പരിപാടിയെന്നും അദ്ദേഹം പ്രതികരിച്ചു.
‘മങ്കി ബാത്തോ മന്‍ കി ബാത്തോ’; അങ്ങ് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് സാര്‍; മോദിക്കെതിരെ ആഞ്ഞടിച്ച് രാജ്ദീപ് സര്‍ദേശായി

Be the first to write a comment.