ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപി, മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ,വിനോദ് കെ ജോസ് അടക്കം എട്ടുപേര്‍ക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തി. മധ്യ ഡല്‍ഹിയില്‍ കര്‍ഷകര്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി യു.പി പൊലീസാണ് കേസെടുത്തത്.

നോയ്ഡ പൊലീസ് പരിധിയില്‍ ഒരാള്‍ നല്‍കിയ പരാതിയിലാണ് കേസ്. ശശിതരൂര്‍ എം.പിയടക്കമുള്ളവരുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ അക്രമം അഴിച്ചുവിടുന്നതാണെന്ന് പരാതിയില്‍ പറയുന്നു.

രാജ്യദ്രോഹകുറ്റമായ 124എ, മതവികാരം വ്രണപ്പെടുത്തു്‌നതിനെതിരായ 295എ, സമാധാനം ലംഘനത്തിനെതിരായ 504 തുടങ്ങി വകുപ്പുകളാണ് ചുമത്തിയത്.