ചെന്നൈ: രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള ഓളങ്ങളടങ്ങാതെ തമിഴ്‌നാട്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയതാണ് പുതിയ വിവാദം. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ രജനിയുടെ പാര്‍ട്ടി എന്‍.ഡി.എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് മിളിസൈ സൗന്ദരരാജന്‍ അവകാശപ്പെട്ടത്. രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ബിജെപി അധ്യക്ഷന്‍.