Football
രാകോം കെപിഎല്‍:ഗോള്‍ഡന്‍ ത്രെഡ്സ് ചാമ്പ്യന്മാര്
കെഎസ്ഇബിയെ രണ്ട് ഗോളിന് തോല്‍പ്പിച്ചു
കോഴിക്കോട്: അധികസമയത്തെ രണ്ട് സുന്ദരഗോളില്‍ കരുത്തരായ കെഎസ്ഇബിയെ വീഴ്ത്തി ഗോള്‍ഡന്‍ ത്രെഡ്സ് രാംകോ കേരള പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായി. ആദ്യ ഫൈനലിന് ഇറങ്ങിയ ത്രെഡ്സിന്റെ കന്നിക്കിരീടമാണ്. കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്യാപ്റ്റന്‍ അജയ് അലക്സിന്റെയും ഇസ്ഹാഖ് നുഹു സെയ്ദുവിന്റെയും ഗോളുകളിലാണ് കൊച്ചി ആസ്ഥാനമായ ഗോള്‍ഡന്‍ ത്രെഡ്സ് കിരീടം ചൂടിയത്. നിശ്ചിതസമയം ഇരുടീമുകളും ഗോളടിക്കാതെ പിരിഞ്ഞപ്പോഴാണ് മത്സരം അധികസമയത്തേക്ക് നീണ്ടത്. കെപിഎല്‍ വരുന്നതിന് മുമ്പ് 2012ല്‍ സംസ്ഥാന ക്ലബ്ബ് ചാമ്പ്യന്മാരായിരുന്നു ത്രെഡ്സ്.
നിലവിലെ റണ്ണറപ്പുകളായ കെഎസ്ഇബി രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു എത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കെഎസ്ഇബിക്കായിരുന്നു ജയം. ചരിത്രത്തിലാദ്യമായി 22 ടീമുകളാണ് ലീഗില്‍ മത്സരിച്ചത്. ആകെ 113 കളികള്‍. 12 ഗോളുമായി ത്രെഡ്സിന്റെ ഘാന സ്െ്രെടക്കര്‍ നുഹു സെയ്ദ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായി. അജയ് അലക്സ് ഫൈനലിലെ താരമായി.
മാറ്റമില്ലാതെ ലൈനപ്പ്
സോളി സേവ്യര്‍ കോച്ചായ ഗോള്‍ഡന്‍ ത്രെഡ്സ് വിദേശകരുത്തിലാണ് എത്തിയത്. നുഹു സെയ്ദുവും ഇ എസ് സജീഷും മുന്നേറ്റത്തില്‍. മധ്യനിരയില്‍ കളിമെനയുന്ന ഐവറികോസ്റ്റുകാരന് ഒത്തറേസി. കൂട്ടിന് വിശാഖ് മോഹനനും ഹരി ശങ്കറും. പ്രതിരോധം ഘാനക്കാരന്‍ ജോസഫ് ടെട്ടെ നയിച്ചു. ക്യാപ്റ്റന്‍ അജയ് അലക്സ്, ബിബിന്‍ അജയന്, ഡി നിഖില്‍, സോയല്‍ ജോഷി എന്നിവര്‍. ഗോളിയായി സി എം മനോബിനും എത്തി. മുഹമ്മദ് പാറക്കോട്ടിലിനെ ഏക സ്െ്രെടക്കറായാണ് പരിശീലകനായ പി ബി രമേഷ് കെഎസ്ഇബിയെ ഒരുക്കിയത്. മധ്യനിരയില്‍ നിജോ ഗില്‍ബര്‍ട്, സി ജേക്കബ്, പി അജീഷ്, ഗിഫ്റ്റി ഗ്രേഷ്യസ്, എം വിഘ്നേഷ് എന്നിവര്‍. ജെ ജെറീറ്റോയും ക്യാപ്റ്റന്‍ എസ് ഫ്രാന്‍സിസും ജിനേഷ് ഡൊമിനിക്കും ആര് ഷിനുവും പ്രതിരോധത്തില്‍. പതിവുപോലെ എസ് ഹജ്മല്‍ ഗോള്‍വല കാത്തു.
ആക്രമണം, പ്രത്യാക്രമണം
പരിചയസമ്പന്നരായ താരങ്ങള്‍ ഫൈനലിന്റെ സമ്മര്‍ദമില്ലാതെ പന്തുതട്ടിയപ്പോള്‍ തുടക്കംതന്നെ കെഎസ്ഇബി ആക്രമണം നടത്തി. പന്തില്‍ മേധാവിത്വം പുലര്‍ത്തി കളംപിടിക്കാനായിരുന്നു നീക്കം. ഗോള്‍ഡന്‍ ത്രെഡ്സാകട്ടെ പ്രത്യാക്രമണങ്ങള്‍ക്ക് പ്രധാന്യം നല്കി. 17ാം മിനിറ്റില്‍ ത്രെഡ്സിന് മികച്ച അവസരം കിട്ടി. എന്നാല്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കേ നുഹു സെയ്ദുവിന് പിഴച്ചു. പതിയെ കെഎസ്ഇബിയുടെ മത്സരത്തിലെ പിടി അയഞ്ഞു. മധ്യനിരയില്‍ ഒത്തറേസിയും ഹരിശങ്കറുമായിരുന്നു ത്രെഡ്സിനായി മിന്നിയത്. മുന്നിലെത്താന്‍ ഇരുടീമുകളും വിയര്‍ത്തു കളിച്ചെങ്കിലും ഫലംകണ്ടില്ല. 41ാം മിനിറ്റില്‍ നുഹു സെയ്ദുവിന്റെ ഇടംകാലടി കെഎസ്ഇബി പോസ്റ്റിന് അരികിലൂടെ പറന്നു. ഒന്നാംപകുതി ഇരുടീമുകള്‍ക്കും ഗോള്‍വല ലക്ഷ്യമാക്കി പന്തൊന്നും തൊടുക്കാനായില്ല.
ഗോളൊഴിഞ്ഞ് രണ്ടാം പകുതിയും
രണ്ടാംപകുതി ത്രെഡ്സിന്റ മിന്നുംനീക്കങ്ങളോടെ തുടങ്ങി. 53ാം മിനിറ്റില്‍ സോയല്‍ ജോഷി ഇടതുമൂലയില്‍നിന്ന് തൊടുത്ത പന്ത് ഹജ്മല്‍ തട്ടിയകറ്റി. പിന്നാലെയുള്ള കോര്‍ണറും കെഎസ്ഇബി ഗോള്‍മുഖത്തെ വിറപ്പിച്ചു. 61ാം മിനിറ്റിലും 69ാം മിനിറ്റിലും നുഹു സെയ്ദുവിനും നല്ല അവസരം കിട്ടി. പക്ഷേ മുതലാക്കാനായില്ല. 77ാം മിനിറ്റില്‍ കെഎസ്ഇബിയുടെ ആസൂത്രിതനീക്കം കണ്ടു. മധ്യനിരയില്‍നിന്നും നിജോയുടെ മുന്നേറ്റം. വിഘ്നേഷിന് പന്ത് നല്‍കിയെങ്കിലും ഉന്നംതെറ്റി. 81ാം മിനിറ്റില്‍ കെഎസ്ഇബി മുന്നിലെത്തിയെന്ന് തോന്നിച്ചു. അജീഷിന്റെ മിന്നല്‍ ഷോട്ട് പക്ഷേ ക്രോസ് ബാറില്‍ തട്ടി മടങ്ങി.
മിന്നല്‍ ത്രെഡ്സ്
നിശ്ചിതസമയം ഇരുടീമുകള്‍ക്കും ലക്ഷ്യം കാണാനാകാത്തതോടെ കളി അധികസമയത്തേക്ക് നീണ്ടു. ഇവിടെയും തുടക്കം തെറ്റുകള്‍ ആവര്‍ത്തിച്ചു ത്രെഡ്സ്. 102ാം മിനിറ്റില്‍ നുഹു സെയ്ദുവിന്റെ ഷോട്ട് ഹജ്മല്‍ രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിന് പിന്നാലെ വിശാഖിന്റെ പന്ത് ഗോളിയെ കീഴടക്കിയെങ്കിലും പുറത്തുപോയി. ബോക്സിന് ഇടതുഭാഗത്ത് ആസിഫ് ഷഹീറിനെ വീഴ്ത്തിയതിനായിരുന്നു ത്രെഡ്സിന് ഫ്രീ കിക്ക് ലഭിച്ചത്. എല്ലാ പിഴവുകള്‍ക്കും ഒറ്റ ഫ്രീകിക്കിലൂടെ അവര്‍ മറുപടി നല്കി. അജയ് അലക്സിന്റ കണിശതയാര്‍ന്ന കിക്ക് ഹജ്മലിനെ കാഴ്ച്ചക്കാരനാക്കി വലതുമൂലയില്‍ വിശ്രമിച്ചു. 119ാം മിനിറ്റില്‍ നുഹു പ്രായശ്ചിത്തം ചെയ്തു. അതുവരെയുള്ള എല്ലാ പിഴവുകള്‍ക്കുമുള്ള മറുപടി. മൂന്ന് പ്രതിരോധക്കാരെ വെട്ടിച്ചുള്ള ഇടംകാലടി ത്രെഡ്സിന് പ്രീമിയര്‍ ലീഗിലെ കിരീടം ഉറപ്പിച്ചു.
Football
യുവേഫയില്‍ നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന ആവശ്യവുമായി ഐറിഷ് ഫുട്ബോള്‍ അസോസിയേഷന്
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു
യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് യുവേഫയ്ക്ക് ഔപചാരിക പ്രമേയം സമര്‍പ്പിക്കാന്‍ ഐറിഷ് ഫുട്ബോള്‍ ഗവേണിംഗ് ബോഡി അംഗങ്ങള്‍ അതിന്റെ ബോര്‍ഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം അംഗീകരിച്ചതായി ഫുട്ബോള്‍ അസോസിയേഷന് ഓഫ് അയര്‍ലന്‍ഡ് (എഫ്എഐ) അറിയിച്ചു.
എഫ്എഐ അംഗങ്ങള്‍ ശനിയാഴ്ച പാസാക്കിയ പ്രമേയം, യുവേഫ ചട്ടങ്ങളിലെ രണ്ട് വ്യവസ്ഥകള്‍ ഇസ്രാഈലിന്റെ ഫുട്ബോള്‍ അസോസിയേഷന് ലംഘിച്ചതായി ഉദ്ധരിക്കുന്നു: ഫലപ്രദമായ വംശീയ വിരുദ്ധ നയം നടപ്പിലാക്കുന്നതിലും അതിന്റെ പരാജയവും ഫലസ്തീന് ഫുട്ബോള്‍ അസോസിയേഷന്റെ സമ്മതമില്ലാതെ അധിനിവേശ ഫലസ്തീന് പ്രദേശത്ത് ഇസ്രാഈലി ക്ലബ്ബുകള്‍ കളിക്കുന്നതും.
പ്രമേയത്തെ 74 വോട്ടുകള്‍ പിന്തുണച്ചു. ഏഴ് പേര് എതിര്‍ക്കുകയും രണ്ട് പേര് വിട്ടുനില്‍ക്കുകയും ചെയ്തു, എഫ്എഐ പ്രസ്താവനയില്‍ പറഞ്ഞു.
ഗസ്സയിലെ വംശഹത്യയുടെ പേരില്‍ ഇസ്രാഈലിനെ യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ കഴിഞ്ഞ മാസം ആദ്യം വോട്ടെടുപ്പ് നടത്താന്‍ യുവേഫ പരിഗണിച്ചിരുന്നു. എന്നാല്‍ യുഎസ് ഇടനിലക്കാരായ വെടിനിര്‍ത്തല്‍ ഒക്ടോബര്‍ 10 ന് പ്രാബല്യത്തില്‍ വന്നതിന് ശേഷം വോട്ടിംഗ് നടന്നില്ല.
അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യാനുള്ള തുര്‍ക്കി, നോര്‍വീജിയന്‍ ഫുട്ബോള്‍ ഭരണ സമിതികളുടെ തലവന്മാര് സെപ്തംബറില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഐറിഷ് പ്രമേയം.
ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് ഉദ്ധരിച്ച് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ഇസ്രാഈലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് യുഎന്‍ വിദഗ്ധര്‍ ഫിഫയോടും യുവേഫയോടും അഭ്യര്‍ത്ഥിച്ചതിന് ശേഷമാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്.
Football
സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സിന് സെല്‍ഫ് ഗോള്‍ തോല്‍വി; മുംബൈ സെമിയില്‍
സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
2025 നവംബര്‍ 6, വ്യാഴാഴ്ച ഗോവയിലെ ഫട്ടോര്‍ഡയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മുംബൈ സിറ്റി എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള AIFF സൂപ്പര്‍ കപ്പ് 2025 ഗ്രൂപ്പ് ഡി മത്സരത്തിന്റെ 3-ാം ദിവസത്തില്‍ കേരള ബ്ലാസ്റ്ററിനെ 1-0 ന് തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. 88-ാം മിനിറ്റില്‍ ഫ്രെഡി ലല്ലവാവ്മയുടെ സെല്‍ഫ് ഗോള്‍ മുംബൈ സിറ്റി എഫ്സിയെ വിജയത്തിലേക്ക് തുണയ്ക്കുകയായിരുന്നു. ഇതോടെ ദ്വീപുകാര്‍ ടസ്കേഴ്സിനെ മറികടന്ന് സെമി ഫൈനലിലേക്ക് മുന്നേറി. എന്നാല്‍ സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്തേക്ക്.
അടുത്ത റൗണ്ടില്‍ എഫ്സി ഗോവയെ നേരിടും.
ഫ്രെഡ്ഡിയുടെ ശരീരത്തില്‍ തട്ടിയ പന്ത് ഗോളിയെയും മറികടന്ന് നേരെ വലയിലേക്ക് തെറിക്കുകയായിരുന്നു. നേരത്തെ 48ാം മിനിറ്റില്‍ രണ്ടാം മഞ്ഞകാര്‍ഡും വാങ്ങി സന്ദീപ് സിങ് പുറത്തുപോയതോടെ മത്സരത്തിന്റെ പകുതിയും പത്തുപേരുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഗ്രൂപ്പില്‍ ബ്ലാസ്റ്റേഴ്സിനും മുംബൈക്കും ആറു പോയന്റാണെങ്കിലും നേര്‍ക്കുനേര്‍ ഫലം നോക്കിയാണ് മുംബൈ സെമി ബെര്‍ത്ത് ഉറപ്പിച്ചത്.
ടൂര്‍ണമെന്റില്‍ ആദ്യമായി ആറ് വിദേശ താരങ്ങളെയും ഉള്‍പ്പെടുത്തിയാണ് മുഖ്യ പരിശീലകന് ഡേവിഡ് കാറ്റല ടീമിനെ ഇറക്കിയത്. നമത്സരം സമനിലയില്‍ പിരിയുമെന്ന് ഏവരും പ്രതീക്ഷിച്ചിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകര്‍ത്ത് സ്വന്തം വലയില്‍ സെല്‍ഫ് ഗോള്‍ വീഴുന്നത്.
സൂപ്പര്‍ കപ്പ് ഫുട്ബാളിന്റെ ചരിത്രത്തിലാദ്യമായി സെമി ഫൈനലില്‍ കടക്കാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്സ് നഷ്ടപ്പെടുത്തിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ യഥാക്രമം രാജസ്ഥാന് യുനൈറ്റഡിനെയും സ്പോര്‍ട്ടിങ് ഡല്‍ഹിയെയും ബ്ലാസ്റ്റേഴ്സ് തോല്പിച്ചിരുന്നു.
Football
സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം
ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.
സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.
തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന് തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.
എന്നാല്‍ ഇവാന് മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.
എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്സിക്ക് മിന്നും വിജയം നേടാനായി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala17 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala19 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala13 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala18 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

