തിരുവനന്തപുരം: തനിക്ക് ഐഫോണ്‍ ലഭിച്ചെന്ന പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരില്‍ നിന്നും ഐഫോണ്‍ വാങ്ങിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ സമ്മാനം നല്‍കിയിരുന്നു. ദുബായില്‍ പോയപ്പോള്‍ ഭാര്യയ്ക്കും തനിക്കുമായി രണ്ടു ഫോണുകള്‍ വാങ്ങിയിരുന്നു. അല്ലാതെ ആരില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. സിപിഎം സൈബര്‍ ഗുണ്ടകള്‍ നിരന്തരം വേട്ടയാടുകയാണ്. എന്നാല്‍ തളരുകയില്ല. ചീപ്പായ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. വഷളാക്കുന്നതിനും ഒരു മര്യാദയുണ്ട്. ഐഫോണ്‍ വാങ്ങിയെന്ന പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.