കോഴിക്കോട്: ഭീകരപ്രവര്‍ത്തനം ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത താഹയുടെ വീട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തി കേസടുത്തത് പോലെയുള്ള നടപടി കേരളത്തില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചായകുടിക്കാന്‍ പോയതിനാണ് ഇരുവരേയും ഭീകരപ്രവര്‍ത്തനം നടത്തിയെന്ന പേരില്‍ കേസെടുത്തത്. പുസ്തകം വായിക്കുന്നത് എങ്ങനെ ഭീകരപ്രവര്‍ത്തനമാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു. സെപ്തംബര്‍ പതിനൊന്നിനാണ് യുഎപിഎ കേസില്‍ കുറ്റാരോപിതനായ അലന്‍ ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങുന്നത്. പത്തു മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്.
കൊച്ചി എന്‍ഐഎ കോടതി ഉപാധികളോടെയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. സിപിഐ (മാവോയിസ്റ്റ്) സംഘടനകളുമായി ബന്ധം പാടില്ല, മാതാപിതാക്കളില്‍ ഒരാളുടെ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും സമര്‍പ്പിക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ എത്തി ഒപ്പിടണം, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍.
Be the first to write a comment.