റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബോധവല്‍ക്കരണ പരിപാടി നടത്താനെത്തിയ അഞ്ച് സാമൂഹ്യപ്രവര്‍ത്തകരെ തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു. കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് യുവതികളെ പീഡനത്തിനിരയാക്കിയത്.

റാഞ്ചിയില്‍ നിന്നും 50കിലോമീറ്റര്‍ അകലെ കൊച്ചാങ്ങിലായിരുന്നു സംഭവം. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട തെരുവ് നാടകം അവതരിപ്പിക്കാനായി എത്തിയതായിരുന്നു പതിനൊന്നംഗ സംഘം. ഇവരെ ആയുധകാരികളായ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയും യുവതികളെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കടത്തിക്കൊണ്ടുപോയ യുവതികളെ മൂന്നുമണിക്കൂറുകള്‍ക്കുശേഷം സമീപത്തെ കാട്ടില്‍ ഇറക്കിവിടുകയും ചെയ്തു.

ദൃശ്യങ്ങള്‍ പകര്‍ത്തി പരാതിപ്പെടാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവത്തില്‍ ഒമ്പതുപേരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം, കൂട്ടത്തിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ ഉപദ്രവിക്കാതെ വിട്ടയച്ചിരുന്നു.