നെയ്യാറ്റിന്‍കര: ആസ്പത്രിയില്‍ ചികിത്സതേടിയെത്തിയ 9 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. വെള്ളറട വായിച്ചല്‍ വില്ലേജ് ഓഫീസര്‍ കീഴാറൂര്‍ പശുവണ്ണറ സ്വദേശി വിജയകുമാറാണ് (43) അറസ്റ്റിലായത്. ഇന്നലെ രാത്രി പെരുങ്കടവിള ഗവ. ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയ പെണ്‍കുട്ടിയെയാണ് വിജയകുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. അമ്മ ഒ.പി ടിക്കറ്റെടുക്കാന്‍ കൗണ്ടറിലേക്ക് പോയ സമയത്തായിരുന്നു സംഭവം. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.

കുട്ടി നിലവിളിച്ചതോടെ ആസ്പത്രി പരിസരത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് ഇയാളില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. ആസ്പത്രി ജീവനക്കാര്‍ ഇയാളെ പിടികൂടി മാരായമുട്ടം പൊലീസിന് കൈമാറി. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.