മുണ്ടക്കയം:: 20 കാരിയെ പീഡിപ്പിച്ച പെയിന്റിംഗ് തൊഴിലാളി യെ പൊലീസ് അറസ്റ്റു ചെയ്തു. പുലിക്കുന്ന് ലൈലഭവനില്‍ മോഹനന്‍ ജോണ്‍(55)നെയാണ് മുണ്ടക്കയം എസ്.ഐ.പ്രസാദ് ഏബ്രഹാം വര്‍ഗീസ് പിടികൂടിയത്. സംഭവം സബന്ധിച്ചു പൊലീസ് പറയുന്നതിങ്ങനെ.മോഹനന്‍ജോണ്‍ അയവാസിയായ പെണ്‍കുട്ടിയെ കുറച്ചുനാളുകളായി പീഡിപ്പിച്ചു വരികയായിരുന്നു. രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയ കാണാതായി. ഇതു സംബന്ധിച്ചു വീട്ടുകാര്‍ നല്‍കിയ പരാതി അന്വേഷിച്ചു വരുന്നതിനിടയില്‍ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തി. തന്നെ അയല്‍വാസിയായ 55 കാരന്‍ പീഡിപ്പിച്ചു വരികയാണന്നും ഇതിലെ മനോ വിഷമം മുലമാണ് വീട്ടില്‍ നിന്നും ഇറങ്ങി പോയതാണന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മോഹനന്‍ജോണ്‍ പിടിയിലായത്.പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റത്തിന് രണ്ടു വര്‍ഷം മുന്‍പ് ഒരു പാസറ്റര്‍ അറസ്റ്റിലായിരുന്നു.കേസ് നിലനില്‍ക്കുന്നതിനിടയിലാണ് വീണ്ടും പെണ്‍കുട്ടി പീഡനത്തിനിരയായിരിക്കുന്നത്. ഇപ്പോള്‍ പിടിയിലായ മോഹനന്‍ജോണ്‍ പെയിന്റിങ് തൊഴിലാളിയും ചിത്രകാരനുമാണ്. അഡീഷണല്‍ എസ്.ഐ.എ.എം.മാത്യു, എ.എസ്.ഐ.,മാരായ ശിവനുണ്ണി,എം.ആര്‍.രാജീവ്, ടി.എസ്.രാജേഷ് എന്നിവരും അറസ്റ്റിനു നേതൃത്വം നല്‍കി.