വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സി.പി.എം നേതാവായ ശംസുദ്ദിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് പോക്‌സോ ചുമത്തി കേസെടുത്തു. ചൈല്‍ഡ് ലൈനാണ് വിവരം പൊലീസിനെ അറിയിച്ചത്. തിരൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

അതേസമയം ഇദ്ദേഹത്തെ രക്ഷിക്കാന്‍ സി.പി.എം നേതൃത്വം രംഗത്തിറങ്ങിയതായി ആരോപണമുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് സൂചന.