റാസല്‍ഖൈമ: എമിറേറ്റിലെ ട്രാഫിക് പിഴയില്‍ 50% ഇളവ് പ്രഖ്യാപിച്ചു. 2019ലും അതിനു മുന്‍പും ചുമത്തിയ പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക. ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്ടോബര്‍ ഒന്നു വരെയുള്ള കാലയളവില്‍ പിഴ അടക്കണം. വാഹനം കണ്ടുകെട്ടിയത് ഒഴിവാക്കുമെങ്കിലും അപകടകരമാം വിധം വാഹനമോടിച്ചതിനുള്ള പിഴക്ക് ആനുകൂല്യം ലഭിക്കില്ല.

കോവിഡ് കാലത്ത് സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായകമാകാനാണ് പിഴയില്‍ ഇളവ് അനുവദിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തില്‍ സ്മാര്‍ട് ആപ്ലിക്കേഷന്‍ വഴി ഇളവ് സ്വന്തമാക്കണമെന്ന് വ്യക്തമാക്കി.