ദേഹശുചീകരണം മനുഷ്യര്‍ക്കു മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. മൃഗങ്ങളും നമ്മളെ പോലെ അത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഒരു എലിയാണ് മനുഷ്യരുടെ ചിന്താഗതികളെ പൂര്‍ണമായും മാറ്റി കുറിച്ചത്.

ബാത്ത്‌റൂമില്‍ കയറി ഷവറിനു കീഴില്‍ സോപ്പ് തേക്കുന്ന എലിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. രണ്ടു കാലില്‍ നിന്ന് മനുഷ്യര്‍ കുളിക്കുന്നതു പോലെയാണ് എലിയുടെ നീരാട്ട്.

പെറുവിലെ ഹുറാസ് നഗരത്തിലെ ഒരു വീട്ടില്‍ നിന്നാണ് ഈ എലിയുടെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ ഈ വീഡിയോ പോസ്റ്റു ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചത്.

Watch Video: