നടി ശോഭനയുടെ മകളാണെന്ന വ്യാജേന സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് വെളിപ്പെടുത്തല്‍. താരത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ശോഭനക്കൊപ്പം ഫോട്ടോയിലുള്ളത് ശോഭനയുടെ മകളല്ലെന്നും സംവിധായകന്‍ ബാലു കിരിയത്തിന്റെ കൊച്ചുമകളാണെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഒരു സ്വകാര്യ ചടങ്ങിനിടെ ശോഭന കുട്ടിയെ എടുത്തു നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ശോഭന മകള്‍ അനന്ത നാരായണിക്കൊപ്പം എന്ന തലക്കെട്ടോടെയാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ബാലുകിരിയത്തിന്റെ മകള്‍ പാര്‍വതിയുടെ മകളാണ് ഫോട്ടോയിലുള്ളത്. ശോഭനയും ബാലു കിരിയത്തും അടുത്ത ബന്ധുക്കളാണ്.

#Shobhana 😍 #WeAreMalayalees

A post shared by മലയാളീസ് Verified 🔵 Mallu (@wearemalayalees) on

2010ലാണ് ആറു മാസം പ്രായമായ അനന്ത നാരായണിയെ ശോഭന ദത്തെടുത്തത്.

SHOBHANA

ഗുരുവായൂരില്‍ ചോറൂണ് നടത്തിയപ്പോള്‍ കുഞ്ഞിന്റെ ചിത്രം ശോഭന തന്നെ പുറത്തുവിട്ടിരുന്നു. എന്നാല്‍ പിന്നീട് വളരെ അപൂര്‍വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം പുറത്തു വിടാറുള്ളൂ.