Connect with us

gulf

മക്രോണിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശം; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ കാലി, ട്രന്‍ഡിങായി ബോയ്‌കോട്ട് ഹാഷ് ടാഗ്- ഞെട്ടി ഫ്രാന്‍സ്

കുവൈത്തും ഖത്തറും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.

Published

on

കുവൈത്ത് സിറ്റി: ഇസ്‌ലാമിനെതിരെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ അറബ് ലോകത്ത് പ്രതിഷേധം രൂക്ഷം. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചാണ് അറബ് ജനത പ്രസ്താവനയോട് പ്രതികരിക്കുന്നത്. കുവൈത്തും ഖത്തറും ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.

കുവൈത്തില്‍ സംഘടിത ബഹിഷ്‌കരണം

കുവൈത്തിലെ മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കിക്കഴിഞ്ഞു. ഫ്രാന്‍സില്‍ നിന്നെത്തുന്ന ഭക്ഷ്യ-സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്കാണ് കൂടുതല്‍ തിരിച്ചടി നേരിട്ടത്. കുവൈത്തില്‍ സര്‍ക്കാറേതര, കണ്‍സ്യൂമര്‍ കോപറേറ്റീവ് സൊസൈറ്റി സര്‍ക്കുലര്‍ വഴി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. എഴുപതിലധികം സ്ഥാപനങ്ങളാണ് സൊസൈറ്റിക്ക് കീഴിയുള്ളത്.

ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ നീക്കിയ കുവൈത്തിലെ സൂപ്പര്‍മാര്‍ക്കറ്റ്‌

എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രവാചകന്‍ മുഹമ്മദ് നബിക്കു നേരെയുള്ള തുടര്‍ച്ചയായ അപമാനത്തിന് പ്രതിഷേധമായാണ് തങ്ങളുടെ നടപടിയെന്ന് കൂട്ടായ്മയുടെ േേമധാവി ഫഹദ് അല്‍ കിഷ്തി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കുവൈത്തില്‍ സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 2019ല്‍ മാത്രം 834.70 ദശലക്ഷം ഡോളറിന്റെ ചരക്കുകളാണ് കുവൈത്ത് ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്തത്.

ഖത്തറില്‍ ഫ്രഞ്ച് വിരുദ്ധ നീക്കം സജീവം

ഖത്തറിലും പ്രതിഷേധ നടപടികള്‍ ശക്തമാവുകയാണ്. ഖത്തര്‍ സര്‍ക്കാറിന് കീഴിലെ സ്ഥാപനങ്ങളാണ് നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ഖത്തര്‍ ഫ്രാന്‍സ് സാംസ്‌കാരിക വര്‍ഷത്തിന്റെ ഭാഗമായി നടത്താനിരുന്ന പരിപാടികള്‍ മാറ്റിവെച്ചതായി ഖത്തര്‍ സര്‍വ്വകലാശാല അറിയിച്ചു. പൊതുമേഖലാ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ അല്‍മീരയും സൂള്‍ അല്‍ ബലദിയും ഫ്രഞ്ച് ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്‌ലാമിനേയും അതിന്റെ ചിഹ്നങ്ങളേയും അവമതിക്കുന്ന ഫ്രാന്‍സിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഫ്രഞ്ച് സാംസ്‌കാരിക ആഴ്ച എന്ന പരിപാടി മാറ്റിവെച്ചതെന്ന് ഖത്തര്‍ സര്‍വ്വകലാശാല വിശദീകരിച്ചു. മതങ്ങളേയും പാരമ്പര്യത്തേയും സംസ്‌കാരത്തേയും ബഹുമാനിക്കുന്നതിനാല്‍ ഫ്രഞ്ച് ഉത്പന്നങ്ങള്‍ മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ പിന്‍വലിക്കുന്നുവെന്നാണ് അല്‍മീരയുടെ വിശദീകരണം.

സൗദിയില്‍ ബോയ്‌കോട്ട് ഹാഷ്ടാഗ്

സൗദിയില്‍ ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗ് ട്രന്‍ഡിങാണ്. ഫ്രഞ്ച് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കാരെഫോറിനെ ബഹിഷ്‌കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തുര്‍ക്കിയും ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടു. തുര്‍ക്കി തങ്ങളുടെ അംബാസഡറെ ഫ്രാന്‍സില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ക്കെതിരെയുള്ള മനോഭാവത്തില്‍ ഇമ്മാനുവല്‍ മക്രോണ് മാനസിക ചികിത്സ വേണമെന്നാണ് തുര്‍ക്കി പ്രസിഡണ്ട് റജബ് എര്‍ദോഗന്‍ പറഞ്ഞത്.

https://twitter.com/ADerErste/status/1320512710828789761?s=20

ഞെട്ടിച്ച് പോഗ്ബയുടെ രാജി

മക്രോണിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സൂപ്പര്‍ താരം പോള്‍ പോഗ്ബ ഫ്രഞ്ച് ദേശീയ ടീമില്‍ നിന്ന് രാജിവച്ചത് വന്‍ വാര്‍ത്തയായി. പ്രവാചകനെ കുറിച്ച് മോശം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച അധ്യാപകനെ ആദരിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനവും പോഗ്ബയുടെ രാജിയിലേക്ക് വഴി വച്ചതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വിഷയത്തില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചിട്ടില്ല. മക്രോണിന്റെ പ്രസ്താവനയ്‌ക്കെതിരെ രാജ്യവ്യാപകമായ വിമര്‍ശം ഉയരുന്നതിനിടെയാണ് ലോകകപ്പ് ഹീറോയായ 27കാരന്‍ ഇനി ഫ്രാന്‍സിനു വേണ്ടി ബൂട്ടു കെട്ടില്ല എന്ന് തീരുമാനിക്കുന്നത്. 2013ലാണ് പോഗ്ബ ഫ്രാന്‍സിനായി അരങ്ങേറിയത്. 2018ലെ റഷ്യന്‍ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കാണ് മിഡ്ഫീല്‍ഡര്‍ വഹിച്ചത്. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതും പോഗ്ബയാണ്.

പോള്‍ പോഗ്ബ

അന്താരാഷ്ട്ര തലത്തില്‍ 2013ലെ ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ നായകനായിരുന്നു പോഗ്ബ. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരന്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2014ലെ ലോകകപ്പില്‍ ഏറ്റവും മികച്ച യുവതാരമായി. ഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയതോടെ ഫ്രാന്‍സിലെ ഹീറോ ആയി പോഗ്ബ മാറുകയും ചെയ്തു.

മക്രോണിന്റെ ഇസ്‌ലാം വിരുദ്ധത

പ്രവാചകന്‍ മുഹമ്മദ് നബിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇസ്‌ലാമിക തീവ്രവാദത്തെ കുറിച്ച് മക്രോണ്‍ വിവാദമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നത്. നേരത്തെ, പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൊത്തം മുസ്‌ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ച് മക്രോണ്‍ പ്രസ്താവന നടത്തിയിരുന്നത്.

ലോകത്തുടനീളം ഇസ്‌ലാം പ്രതിസന്ധി നേരിടുകയാണ് എന്ന് നേരത്തെ മക്രോണ്‍ പറഞ്ഞിരുന്നു. ‘ഇസ്‌ലാമിക വിഘടനവാദ’ത്തിനെതിരെ ഫ്രാന്‍സ് പൊരുതും. ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഡിസംബറില്‍ ഇതിന്റെ കരട് പുറത്തുവിടും. ഫ്രാന്‍സിലെ മതേതരത്വം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഫ്രാന്‍സിലെ ഇസ്‌ലാമിനെ വിദേശ സ്വാധീനത്തില്‍ നിന്ന് മോചിതമാക്കുകയും വേണം’ – എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇമ്മാനുവല്‍ മക്രോണ്‍

പാശ്ചാത്യ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ വസിക്കുന്ന രാഷ്ട്രമാണ് ഫ്രാന്‍സ്. പ്രധാനമായും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറിയവരാണ് രാജ്യത്തുള്ളത്. 2017 ലെ പ്യൂ റിസര്‍ച്ചിന്റെ കണക്കു പ്രകാരം 57.60 ലക്ഷമാണ് രാജ്യത്തെ മുസ്‌ലിംകള്‍. ഇത് രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 8.8 ശതമാനം വരും.

gulf

കൊണ്ടോട്ടിയൻസ്@ദമ്മാം ഇഫ്താർ സംഗമം

ഫൈസലിയയിലെ ശാലിഹാത് ഇസ്‌തിറാഹയിൽ വെച്ചു നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേർ പങ്കെടുത്തു.

Published

on

ദമ്മാം : സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടികാരുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ്@ദമ്മാം വിപുലമായ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫൈസലിയയിലെ ശാലിഹാത് ഇസ്‌തിറാഹയിൽ വെച്ചു നടന്ന നോമ്പുതുറയിൽ സൗദി കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കൊണ്ടോട്ടി സ്വദേശികളായ സ്ത്രീകളും കുട്ടികളുമടക്കം 200ലേറെ പേർ പങ്കെടുത്തു.

സംഘാടക മികവ് കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ സംഗമത്തിന്റെ ഔപചാരിക ഉദ്ഘാടനം ഉപദേശക സമിതി അംഗം സി. അബ്ദുൽ ഹമീദ് നിർവഹിച്ചു.

ആലിക്കുട്ടി ഒളവട്ടൂർ, അഷ്റഫ് കൊണ്ടോട്ടി , സിദ്ധിക്ക് ആനപ്ര, ഷമീർ വി.പി, റിയാസ് മരക്കാട്ടുതൊടിക, ആസിഫ് മേലങ്ങാടി, റസാഖ് ബാബു, സൈനുദ്ദീൻ വലിയപറമ്പ്, ജുസൈർ കൊണ്ടോട്ടി, സുഹൈൽ ഹമീദ്, സഹീർ മജ്ദാൽ, ഇഎം മുഹമ്മദ് കുട്ടി,സലീം പള്ളിക്കൽ ബസാർ,മുസ്തഫ പള്ളിക്കൽ ബസാർ , അബ്ബാസ് പറമ്പാടൻ, ഇസ്മായിൽ കൊണ്ടോട്ടി, നിയാസ് ബിനു, അലി കരിപ്പൂർ, അനീസ് കൊട്ടപ്പുറം, ബുഷ്റ റിയാസ്, നൗഷിദ ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി.

Continue Reading

gulf

രാജ്യം അപകടകരമായ പ്രതിസന്ധിഘട്ടത്തില്‍: കെഎംസിസി ഇഫ്താർ സംഗമം

Published

on

ദമ്മാം: രാജ്യം അപകടകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് ദമ്മാം കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റ് ഹമീദ് വടകര അഭിപ്രായപ്പെട്ടു.കെഎംസിസി ഖൊദരിയ യൂണിറ്റ് ഇഫ്താര്‍ സംഗമവും കമ്മറ്റി പുനർസഘനയും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്‍റെ ഭാവി നിര്‍ണ്ണയിക്കുന്ന പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു.

ജനാധിപത്യ ഇന്ത്യയെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന ഫാസിസത്തെ തകര്‍ക്കാന്‍,മതേതര ഇന്ത്യയെ നിലനിര്‍ത്താന്‍ നാം ഓരോരുത്തരും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്.രാജ്യത്തിന്റെ നിലനില്‍പിനായി പ്രവാസമണ്ണില്‍ നിന്ന് യുഡിഎഫിന്റെ കൃത്യമായ തെരഞ്ഞെടുപ്പ് വിജയത്തിന് പ്രവാസി സമൂഹത്തിന് വലിയ പങ്ക് വഹിക്കാനാകും.

ഇന്ത്യയുടെ ഭരണഘട പൊളിച്ചെഴുതാന്‍ ഫാസിസ്റ്റ് ഭീകരര്‍ അണിയറയില്‍ ഒളിഞ്ഞും തെളിഞ്ഞും നിറഞ്ഞാടുമ്പോള്‍ അതിന് തടയിടാന്‍ ജനാധിപത്യവിശ്വാസികളുടെ വോട്ടുകള്‍ യുഡിഎഫ് മുന്നണിക്കായി വിനിയോഗിക്കാന്‍ പ്രചരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും അദ്ധേഹം ഓര്‍മപ്പെടുത്തി.വര്‍ഗ്ഗീയത മാത്രം ആയുധമാക്കി കേന്ദ്രത്തില്‍ ബിജെപിയും,അതിന് കുഴലൂതുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലും ഭരണം കയ്യാളുമ്പോള്‍ ഇതിനെതിരെയുളള വിധിയെഴുത്തിന് കേരളം സാക്ഷിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദമ്മാം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അഫ്സല്‍ വടക്കേകാട് അദ്ധ്യക്ഷനായിരുന്നു.റിട്ടേണിംഗ് ഓഫീസര്‍ ദമ്മാം സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഖാദര്‍ അണങ്കൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.ദമ്മാം സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സലാഹുദ്ധീന്‍ വേങ്ങര മുഖ്യഅതിഥിയായിരുന്നു.ഷൗക്കത്ത് ഒറ്റപ്പാലം, സഹീര്‍ മുസ്ല്യാരങ്ങാടി,ത്വാഹ പട്ടാമ്പി,സല്‍മാന്‍ കണ്ണൂര്‍,നൗഫല്‍ മാറഞ്ചേരി,അലി വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.അബ്ദുല്‍ മജീദ് പി സി സ്വാഗതവും,ജംഷീദ് കൈപ്പുഴ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ചെയര്‍മാന്‍: അഫ്സല്‍ വടക്കേകാട്വൈസ് ചെയര്‍മാന്‍: സഹീര്‍ മജ്ദാല്‍ പ്രസിഡന്‍റ്: ഷൗക്കത്ത് ഒറ്റപ്പാലം
സീനിയര്‍ വൈസ് പ്രസിഡന്റ് : അബ്ദുല്‍ വഹാബ് കൊല്ലം
വൈസ് പ്രസിഡന്റ്: അബ്ദുല്‍ മജീദ് പി സിജനറല്‍ സെക്രട്ടറി : സല്‍മാന്‍ കണ്ണൂര്‍ഓര്‍ഗനൈസിംഗ് സെക്രട്ടറി: താഹ പട്ടാമ്പിജോ: സെക്രട്ടറിമാർ : അലി വളാഞ്ചേരി ,നൗഫല്‍ മാറഞ്ചേരിട്രഷറര്‍ : ജംഷീദ് കൈപ്പുഴ

Continue Reading

FOREIGN

ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ‘നഷ്‌വ 2024’ സംഘടിപ്പിച്ചു

Published

on

ദുബൈ: ദുബൈ-മലപ്പുറം ജില്ലാ കെഎംസിസി ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ‘നഷ്‌വ 2024’ സംഘടിപ്പിച്ചു. സമസ്ത മലപ്പുറം ജില്ലാ ജന.സെക്രട്ടറി മൊയ്തീന്‍ കുട്ടി ഫൈസി പുത്തനഴി ഉദ്‌ബോധനം നടത്തി. ജില്ലാ കെഎംസിസി നടപ്പാക്കുന്ന സമൂഹ വിവാഹ പദ്ധതിയുടെ പ്രഖ്യാപനവും ബ്രോഷര്‍ പ്രകാശനവും മുനവ്വറലി തങ്ങള്‍ നിര്‍വഹിച്ചു. പദ്ധതിയുടെ വിഭവ സമാഹരണത്തിന് സി.പി ശിഹാബ് തുടക്കം കുറിച്ചു.

സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, പി.ഉബൈദുല്ല എംഎല്‍എ, ഡോ. അന്‍വര്‍ അമീന്‍, പി.കെ അന്‍വര്‍ നഹ, യഹ്‌യ തളങ്കര, മുസ്തഫ തിരൂര്‍, ആര്‍.ഷുക്കൂര്‍, കെ.പി.എ സലാം, ചെമ്മുക്കന്‍ യാഹുമോന്‍, പി.വി നാസര്‍, കെഎംസിസി സംസ്ഥാനജില്ലാ, മണ്ഡലം നേതാക്കള്‍, ഡോ. കെ.പി ഹുസൈന്‍, ബഷീര്‍ പടിയത്ത്, ഷംസുദ്ദീന്‍ നെല്ലറ, ബാബു എടക്കുളം, ഒ.പി ഷാജി, എം.സി അലവിക്കുട്ടി ഹാജി, മൊയ്തീന്‍ കുട്ടി ഗുരുക്കള്‍, നാസര്‍ റെഡ് പെപ്പര്‍, ത്വല്‍ഹത്ത്, സുബ്ഹാന്‍ ബിന്‍ ഷംസുദ്ദീന്‍, മുഹമ്മദ് ബിന്‍ അസ്‌ലം, സഫീര്‍, മൊയ്തുട്ടി ഹാജി ഉള്‍പ്പെടെ നിരവധി വ്യവസായ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. എംബിബിഎസ്സില്‍ ഉന്നത വിജയം നേടിയ എ.സി ഇജാസ് ഇസ്മാഈലിനെ വേദിയില്‍ ആദരിച്ചു.

ഒ.ടി സലാം, കരീം കാലടി, സക്കീര്‍ പാലത്തിങ്ങല്‍, മുജീബ് കോട്ടക്കല്‍, അമീന്‍ കരുവാരകുണ്ട്,നാസര്‍ കുറുമ്പത്തൂര്‍, മുസ്തഫ ആട്ടീരി, ടി.പി സൈതലവി, ലത്തീഫ് തെക്കഞ്ചേരി, മുഹമ്മദ് കമ്മിളി, ഫഖ്‌റുദ്ദീന്‍ മാറാക്കര, നജ്മുദ്ദീന്‍ തറയില്‍, സിനാല്‍ മഞ്ചേരി, ശരീഫ് അയ്യായ, നാസര്‍ എടപ്പറ്റ, ഇബ്രാഹിം വട്ടംകുളം, അശ്‌റഫ് കുണ്ടോട്ടി ചടങ്ങിന് നേതൃത്വം നല്‍കി. സിദ്ദീഖ് കാലൊടി അധ്യക്ഷത വഹിച്ചു, എ.പി നൗഫല്‍ സ്വാഗതവും സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending