kerala

എഡിജിപിക്കെതിരായ റിപ്പോര്‍ട്ട്; വിവരങ്ങള്‍ നേരിട്ട് അറിയിക്കാന്‍ മുഖ്യമന്ത്രിയോട് സമയം തേടി ഡിജിപി

By webdesk17

October 06, 2024

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരിട്ട് അറിയിക്കാന്‍ മുഖ്യമന്ത്രിയോട് സമയം തേടി ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ്. ആഭ്യന്തര സെക്രട്ടറിയും മുഖ്യമന്ത്രിയെ കാണുമെന്നാണ് റിപ്പോര്‍ട്ട്.

എഡിജിപിക്കെതിരെ ഗുരുതര കണ്ടെത്തലുകളടങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് ഇന്നലെ ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ ഇന്ന് തന്നെ നടപടിയെടുക്കുമെന്നാണ് സൂചന.

കണ്ടെത്തലുകളുടെ ഗുരുതര സ്വഭാവംവെച്ച് സസ്‌പെന്‍ഷനാകുമെന്നാണ് വിവരം. നടപടിയെടുക്കുന്നതില്‍ ഡിജിപിയുടെ തുടര്‍നടപടികള്‍ക്കുള്ള ശിപാര്‍ശയും ആഭ്യന്തര സെക്രട്ടറിയുടെ ശിപാര്‍ശയും നിര്‍ണായകമാവും.

എഡിജിപിക്കെതിരെ തിങ്കളാഴ്ചയ്ക്കകം നടപടിയെടുക്കണമെന്നാണ് സിപിഐ ആവശ്യപ്പെട്ടിരിക്കുന്നത്.