ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. അടിസ്ഥാന പലിശ നിരക്കുകളില്‍ 0.25 ശതമാനം കുറച്ചതായി ആര്‍ബിഐ മേധാവി ഉര്‍ജിത് പട്ടേല്‍ അറിയിച്ചു. ഇതോടെ റിപ്പോ നിരക്ക് ആറു ശതമാനമായി. നേരത്തെ 6.25 ആയിരുന്നു. ഏഴു വര്‍ഷത്തിനിടെ വരുന്ന ഏറ്റവും കുറഞ്ഞ റിപ്പോ നിരക്കാണിത്. കൂടാതെ നോട്ട് അസാധുവാക്കലിനു ശേഷം റിപ്പോ നിരക്ക് കുറക്കുന്നതും ഇതാദ്യമാണ്.
റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും റിസര്‍വ് ബാങ്ക് വെട്ടിചുരുക്കി. നേരത്തെ ആറു ശതമാനമായിരുന്നു റിവേഴ്‌സ് റിപ്പോ.
പണപ്പെരുപ്പ നിരക്ക് അഞ്ചു വര്‍ഷത്തിനിടെ ജൂണില്‍ ഏറ്റവും കുറഞ്ഞ നിലവാരമായ 1.54 ശതമാനത്തിലെത്തിയതിനാല്‍ പലിശ നിരക്ക് കുറക്കുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികള്‍. വാണിജ്യബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന വായ്പാപലിശയാണ് റിപ്പോ. ഈ നിരക്ക് കുറച്ചതോടെ വാണിജ്യബാങ്കുകള്‍ നല്‍കുന്ന ഭവന, വാഹന വായ്പാ നിരക്ക് കുറച്ചേക്കും.