Connect with us

More

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്… ഇത് ആസിം കാലക്ഷരത്താല്‍ എഴുതുന്നത്…

Published

on

ഫിര്‍ദൗസ് കായല്‍പ്പുറം
തിരുവനന്തപുരം

ഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിന്…എനിക്ക് പഠിക്കണം. എന്റെ സ്‌കൂള്‍ ഇപ്പോള്‍ യു.പി സ്‌കൂളാണ്. ഇതിനെ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ അങ്ങയുടെ പ്രത്യേക ഉത്തരവുണ്ടാകണം. 2014ല്‍ ഞാന്‍ ഉമ്മന്‍ചാണ്ടി സാറിനെ കണ്ട് അപേക്ഷിച്ചപ്പോഴാണ് എല്‍.പി സ്‌കൂളിനെ യു.പി ആയി ഉയര്‍ത്തിയത്. പഠിച്ച് ഉയരങ്ങളിലെത്താന്‍ എന്നെ സഹായിക്കണം. മുഖ്യമന്ത്രിയുടെ പ്രത്യേക പരിഗണന ഇക്കാര്യത്തിലുണ്ടാകുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ”- മുഖ്യമന്ത്രി പിണറായി വിജയനുള്ള ഈ അപേക്ഷ കൈകൊണ്ട് എഴുതിയതല്ല, കാല്‍വിരലുകളാലാണ് തയാറാക്കിയത്. ജന്മനാ രണ്ട് കൈകളില്ലാത്ത മുഹമ്മദ് ആസിം എന്ന 12 വയസുകാരന്‍ തന്റെ ആവശ്യം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുന്നിലെത്തിക്കാനാണ് തിരുവനന്തപുരത്ത് വന്നത്. വിധിയുടെ ക്രൂരതക്ക് മുന്നില്‍ തളരാതെ പഠനവുമായി മുന്നോട്ടുപോവുകയാണ് ആസിം. കോഴിക്കോട് വെള്ളിമണ്ണ ആലത്തുകാവില്‍ വീട്ടില്‍ ഹാഫിള് മുഹമ്മദ് സയ്യിദ് യമാനിയുടെയും ജംസീനയുടെയും മകനായ ആസിമിന് ജന്മനാ വൈകല്യമുണ്ട്. രണ്ടു കൈകളും ഇല്ല. ഒരു കാലിന് നീളക്കുറവുണ്ട്. സ്വന്തമായി ആഹാരം കഴിക്കാനോ പ്രാഥമിക കര്‍മങ്ങള്‍ ചെയ്യാനോ കഴിയില്ല.

എന്നാല്‍ പഠനത്തില്‍ ആസിം ഒട്ടും പിന്നിലല്ല. വീട്ടില്‍ നിന്ന് 300 മീറ്റര്‍ മാത്രം അകലെയാണ് വെള്ളിമണ ഗവണ്‍മെന്റ് മാപ്പിള സ്‌കൂള്‍. ഉച്ചക്ക് ഭക്ഷണം കൊടുക്കാന്‍ കുട്ടിയുടെ ഉമ്മയോ ഉപ്പയോ സ്‌കൂളിലെത്തണം. അടുത്തായതിനാല്‍ ഒന്നാം ക്ലാസുമുതല്‍ ഈ രീതി തുടരുകയാണ്. കുട്ടി നാലാം ക്ലാസില്‍ ആയിരിക്കെ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് വിവരം ധരിപ്പിച്ചു. പ്രത്യേക ഉത്തരവ് പ്രകാരം സ്‌കൂള്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. ഇപ്പോള്‍ ആസിം ഏഴാം ക്ലാസിലാണ്. അടുത്ത അധ്യയനവര്‍ഷം പഠനം തുടരണമങ്കില്‍ അഞ്ചു കിലോമീറ്ററിന് അപ്പുറത്ത് മാത്രമാണ് ഹൈസ്‌കൂള്‍ ഉള്ളത്. ഈ പ്രതിസന്ധി തരണം ചെയ്യാനാണ് ഇപ്പോള്‍ ആസിം മുഖ്യമന്ത്രിയുടെ സഹായം തേടിയത്. ആസിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി അനുഭാവപൂര്‍ണമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉപനേതാവ് മുനീറിനെയും കണ്ട് ഈക്കാര്യം അറിയിച്ചപ്പോള്‍ ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്ന് ഇരുനേതാക്കളും ആസിന് ഉറപ്പുനല്‍കി.

കോഴിക്കോട് ജില്ലാ പഞ്ചായത്തും ഓമശേരി ഗ്രാമപഞ്ചായത്തും സ്‌കൂളിന്റെ ഗ്രേഡ് ഉയര്‍ത്തണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ട്. തന്റെ മുന്നോട്ടുള്ള യാത്രക്ക് വൈകല്യം തടസമാണെന്ന് ആസിം കരുതുന്നില്ല. അതുകൊണ്ടുതന്നെയാണ് ഈ കൊച്ചുമിടുക്കന്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നേരില്‍ക്കണ്ട് തന്റെ ആവശ്യം അവതരിപ്പിച്ചത്. മന്ത്രിമാരായ കെ.കെ ശൈലജ, സി. രവീന്ദ്രനാഥ്, കെ.ടി ജലീല്‍, തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍ എന്നിവരെ നേരില്‍ക്കണ്ട് ‘എന്റെ സ്‌കൂളിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയോട് ശിപാര്‍ശ ചെയ്യണേ…’ എന്ന് അഭ്യര്‍ത്ഥിച്ചു. എം.എല്‍.എമാരായ കെ.എം മാണി, പി. അബ്ദുല്‍ ഹമീദ്, പി.കെ ബഷീര്‍, പി.സി ജോര്‍ജ്, ഇ.പി ജയരാജന്‍ എന്നിവരെയും കണ്ടു. കോഴിക്കോട്ടേക്ക് മടങ്ങുന്നതിന് മുന്‍പ് എം.എല്‍.എ ഹോസ്റ്റലില്‍ കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിമിന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ ആസിമിന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. ‘എനിക്ക് ഇനി എട്ടിലും ഒന്‍പതിലും പത്തിലും പഠിക്കാം’….

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹിയില്‍ കനത്ത മഴ: മതില്‍ ഇടിഞ്ഞ്, രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു

Published

on

ഡല്‍ഹി ജയ്ത്പുരയില്‍ കനത്ത മഴയെ തുടര്‍ന്ന് മതില്‍ ഇടിഞ്ഞുവീണു ഏഴ് പേര്‍മരിച്ചു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജയ്ത്പൂര്‍ പ്രദേശത്തുള്ള ഹരി നഗരിലാണ് സംഭവം നടന്നത്. ഷാബിബുല്‍ (30), റാബിബുല്‍ (30), അലി (45), റുബിന (25),ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. പഴയ ക്ഷേത്രത്തോട് ചേര്‍ന്നുള്ള മതില്‍ പെട്ടെന്ന് തകര്‍ന്നതിനെ തുടര്‍ന്ന് ജുഗ്ഗികളില്‍ താമസിക്കുന്ന എട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റവരെ സഫ്ദര്‍ജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ഏഴ് പേര്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഡല്‍ഹിയിലെ സിവില്‍ ലൈനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പത്ത് ദിവസം ഈ ശേഷമാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാത്രി മുതല്‍ ഡല്‍ഹിയില്‍ പെയ്ത കനത്ത മഴയാണ് മതില്‍ ഇടിഞ്ഞുവീഴാന്‍ കാരണമായത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇന്ന് ഡല്‍ഹിക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ നാളെയോടെ മഴയുടെ ശക്തി കുറയും. നാളെ മുതല്‍ നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേകിച്ച് മഴ മുന്നറിയിപ്പൊന്നുമില്ല.

Continue Reading

crime

കോട്ടയത്ത് വന്‍കവര്‍ച്ച: വയോധികയും മകളും താമസിക്കുന്ന വീട്ടില്‍ നിന്ന് 50 പവന്‍ സ്വര്‍ണവും പണവും മോഷ്ടിച്ചു

Published

on

കോട്ടയം: കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയില്‍ വന്‍ കവര്‍ച്ച നടന്നു. വയോധികയയായ അന്നമ്മ തോമസ് (84), മകള്‍ മകള്‍ സ്നേഹ ഫിലിപ്പ് (54) എന്നിവര്‍ താമസിക്കുന്ന വീട്ടില്‍നിന്നും 50 പവനും പണവുമാണ് കവര്‍ന്നത്. സ്നേഹയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ ദിവസം രാത്രി അന്നമ്മ തോമസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ ആറുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

21-ാം നമ്പര്‍ കോട്ടേജിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ആണ് കവര്‍ന്നത്. തുടര്‍ന്ന് സ്നേഹ വിവരം കോട്ടയം ഈസ്റ്റ് പൊലീസില്‍ അറിയിക്കുകയായിരുന്നു. സംഭവം രാത്രി 2 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെയുള്ള സമയത്താണ് നടന്നതെന്നാണ് പൊലീസ് നിഗമനം. കാട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. ഫ്‌ലാറ്റുമായി ബന്ധമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

 

Continue Reading

Trending