Connect with us

gulf

റവന്യൂ റിക്കവറി രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ല: റവന്യൂ മന്ത്രി കെ.രാജൻ

പ്രവാസി വ്യവസായ സംരംഭങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന കൊടികുത്തൽ സമരങ്ങളൊന്നും രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Published

on

അഷ്‌റഫ് ആളത്ത്

ദമ്മാം: പോപുലര്‍ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ പൊതുമുതല്‍ നഷ്ടത്തിന്റെ കേസിൽ റവന്യൂ റിക്കവറി നടപടികളിൽ നിരപരാധികൾ ഉണ്ടാവാൻ പാടില്ലെന്നും അഥവാ അത്തരക്കാർ ഉൾപെട്ടിട്ടുണ്ടെങ്കിൽ അവരുടെ നിരപരാധിത്തം തെളിയിക്കാനുള്ള അവസരങ്ങൾ ഉണ്ടാകുമെന്നും സംസ്ഥാന റവന്യൂ മന്ത്രി കെ.രാജൻ.
ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യവസായ സംരംഭങ്ങൾക്ക് മേൽ രാഷ്ട്രീയ പകപോക്കലിന് റവന്യൂ വകുപ്പ് മാത്രമല്ല വേണ്ടിവന്നാൽ സംസ്ഥാനത്തെ ഏത് വകുപ്പിനും നിയമം ദുരുപയോഗം ചെയ്യാമെന്നും എന്നാലത് ഇടത് പക്ഷ സർക്കാറിൻറെ നയമല്ലെന്നും മന്ത്രി വെക്തമാക്കി.

പ്രവാസി വ്യവസായ സംരംഭങ്ങൾക്കെതിരെ കേരളത്തിൽ നടക്കുന്ന കൊടികുത്തൽ സമരങ്ങളൊന്നും രാഷ്ട്രീയ പകപോക്കലായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി സൂചിപ്പിച്ചു.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നിയമസഭയെ അറിയിച്ചതാണ്.
കേന്ദ്ര സർക്കാറിൻറെയും റെയിൽ വകുപ്പിൻറെയും അനുമതിക്കായി കാത്തിരിക്കുകയാണ്.

അത് ലഭിക്കുന്ന മുറക്ക് പദ്ധതിയുമായിമുന്നോട്ട് പോകുമെന്നും ഇക്കാര്യത്തിൽ ഇടതുപക്ഷ മുന്നണികൾക്കിടയിൽ അഭിപ്രായ ഭിന്നതയൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

അനിൽ ആന്റണി കോൺഗ്രസ്സ് വിരുദ്ധ നിലപാട് സ്വീകരിച്ചത് രാഷ്ട്രീയ അപചയമായി കരുതുന്നു. ഫാസിസത്തിനെതിരെയുള്ള പ്രതികരണങ്ങളിൽ ഓരോരുത്തർക്കും ദാർശനിക ഉള്ളടക്കം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവയുഗം സാംസ്​കാരികവേദിയുടെ സഫിയ അജിത്ത്​ സാമൂഹിക പ്രതിബദ്ധതാ പുരസ്​കാരം ഏറ്റുവാങ്ങുന്നതിനായാണ് റവന്യൂ മന്ത്രി കെ.രാജൻ ദമ്മാമിൽ എത്തിയത്.
മീറ്റ് ദ പ്രസിൽ ദമ്മാം മീഡിയ ഫോറം പ്രസിഡണ്ട് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ സ്വാഗതവും സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു. നവയുഗം പ്രതിനിധികളായ വാഹിദ്,ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം എന്നിവർ സംബന്ധിച്ചു.

gulf

പൈലറ്റിന് അസുഖം; ദുബായ്-കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു

പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല.

Published

on

ദുബായ്: ദുബായില്‍ നിന്ന് കോഴിക്കോട് പോകാനിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ഗണ്യമായ വൈകിപ്പ്. പുലര്‍ച്ചെ 3.20ന് പുറപ്പെടേണ്ടിരുന്ന വിമാനം എട്ടുമണിക്കൂറിലേറെയായി ദുബായില്‍ നിന്നു പുറപ്പെട്ടിട്ടില്ല. രാത്രി പന്ത്രണ്ടരയോടെ വിമാനത്താവളത്തിലെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാര്‍ ഇപ്പോഴും ടെര്‍മിനലില്‍ കാത്തിരിക്കുകയാണ്.

പൈലറ്റിന് അസുഖം തോന്നിയതിനെ തുടര്‍ന്നാണ് വിമാനം വൈകുമെന്ന് ആദ്യം അധികൃതര്‍ അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം യുഎഇ സമയം ഉച്ചയ്ക്ക് 12.30ന് വിമാനത്തിന് പുറപ്പെടാനാണ് സാധ്യത. യാത്രക്കാരുടെ താമസം ലഘൂകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

 

Continue Reading

gulf

ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം

Published

on

മസ്‌കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര്‍ ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്‌കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Trending