നിവിന്‍ പോളി നായകനാവുന്ന തമിഴ് ചിത്രം റിച്ചി ഡിസംബര്‍ എട്ടിന് തിയേറ്ററുകളിലെത്തും. രക്ഷിത് ഷെട്ടിയുടെ രചനയില്‍ ഗൗതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിശ് 2016 ജൂണില്‍ ആരംഭിച്ചിരുന്നു. ശ്രദ്ധ ശ്രീനാഥ്, ലക്ഷ്മി പ്രിയ, പ്രകാശ് രാജ്, നടരാജന്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയ ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘നേര’ത്തിനു ശേഷം നിവിന്‍ പോളി തമിഴില്‍ അഭിനയിക്കുന്ന ആദ്യ ചിത്രമാണ് റിച്ചി. സൂപ്പര്‍ താരം ആയതിനു ശേഷമുള്ള ആദ്യ തമിഴ് ചിത്രത്തിലൂടെ മലയാളത്തിനു പുറത്തും ചുവടുറപ്പിക്കാനാണ് താരത്തിന്റെ ശ്രമം.

2014-ല്‍ പുറത്തിറങ്ങിയ ‘ഉളിദരവ് കണ്ടന്തെ’ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് റിച്ചി. തമിഴിനൊപ്പം മലയാളത്തിലും ചിത്രം പുറത്തിറക്കാന്‍ നേരത്തെ ആലോചന ഉണ്ടായിരുന്നെങ്കിലും പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.