മുംബൈ: ലഹരി കടത്ത് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍. റിയയുടെ സഹോദരന്‍ ഷൗവികാണ് അറസ്റ്റിലായത്. സുശാന്ത് സിംഗിന്റെ മാനേജര്‍ സാമുവല്‍ മിറാന്റിനെയും അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ ഇവരുടെ വീട് പരിശോധിച്ചിരുന്നു.

അതേസമയം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ കന്നഡ നടി രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തു. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ മുതല്‍ നടിയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഏറെ വിവാദമായ കേസില്‍ നാലാമത്തെ അറസ്റ്റാണ് രാഗിണി ദ്വിവേദിയുടേത്.