Connect with us

kerala

റിയാസ് മൗലവി കൊലക്കേസ്: കേസ് പരാജയപ്പെട്ടതിൻ്റെ കാരണം അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച: പി.കെ ഫിറോസ്

ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് നടന്ന കൊലപാതകം ഏഴ് വർഷത്തിന് ശേഷം വിധി പറയുമ്പോൾ റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭിക്കാത്തതിൻ്റെ ഒന്നാമത്തെ ഉത്തരവാദി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്

Published

on

കോഴിക്കോട് : കാസർകോഡ് മദ്റസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടത് അന്വേഷണത്തിലെ ഗുരുതര വീഴ്ച്ച കൊണ്ടാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. അന്വേഷണത്തിൽ ഉണ്ടായ വീഴ്ച്ച പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്ടിച്ചു. ഒന്നാം പിണറായി സർക്കാറിൻ്റെ കാലത്ത് നടന്ന കൊലപാതകം ഏഴ് വർഷത്തിന് ശേഷം വിധി പറയുമ്പോൾ റിയാസ് മൗലവിയുടെ കുടുംബത്തിന് നീതി ലഭിക്കാത്തതിൻ്റെ ഒന്നാമത്തെ ഉത്തരവാദി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരു ഭാഗത്ത് ന്യൂനപക്ഷ സ്നേഹത്തിൻ്റെ പേരിൽ മുതലക്കണ്ണീരൊഴുക്കുന്ന സി.പി.എം, മറുഭാഗത്ത് ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ സംഘ് പരിവാർ ശക്തികൾക്ക് കുട പിടിക്കുകയാണെന്നും പി.കെ ഫിറോസ് ആരോപിച്ചു.

ലാവ് ലിൻ, ലൈഫ്മിഷൻ, സ്വർണ്ണക്കടത്ത് കേസുകളിൽ സി.പി.എം നേതാക്കൾക്ക് ബി.ജെ.പി സംരക്ഷണം ഒരുക്കുന്നതും ഈ കേസിൻ്റെ അട്ടിമറിയും തമ്മിൽ ബന്ധമുണ്ടോ എന്നത് ന്യായമായ സംശയമാണ്. ഇത് സംബന്ധിച്ച് ബാഹ്യമായ ഇടപെടൽ നടന്നിട്ടുണ്ടോ എന്നുള്ളത് നിഷ്പക്ഷ അന്വേഷണത്തിലൂടെ പുറത്ത് കൊണ്ട് വരണമെന്നും റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് നിയമപരമായ പിന്തുണ നൽകുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രതികരണങ്ങള്‍ ആശാവഹം: എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റമുണ്ടാവും: മുസ്‌ലിം ലീഗ്‌

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ല. ഒരു കാലത്തും മുസ്ലിം ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

Continue Reading

kerala

മസാല ബോണ്ട് കേസ്: തോമസ് ഐസകിനെതിരെ ഇഡിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു

Published

on

മസാല ബോണ്ട് കേസിൽ തോമസ് ഐസകിനെതിരായ ഇ ഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഐസകിനെ തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവും ഇ ഡി സമൻസിനെതിരായ ഐസകിന്റെ ഹർജിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ

മസാല ബോണ്ടിലെ ഫെമ ലംഘനവുമായി ബന്ധപ്പെട്ട ഇടപാടുകളെ കുറിച്ചുള്ള വ്യക്തതക്ക് തോമസ് ഐസകിന്റെ വിശദീകരണം ആവശ്യമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്ന നിർദേശം അനുചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ ഡി അപ്പീൽ നൽകിയത്.

തെരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ പരിഗണിച്ച ഹൈക്കോടതി ഇതിൽ അടിയന്തര വാദം  കേൾക്കേണ്ട സാഹചര്യ എന്തെന്ന് ഇഡിയോട് ചോദിച്ചിരുന്നു. ഇഡിയുടെ നടപടി തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് തോമസ് ഐസക് വാദിച്ചു. എന്നാൽ തോമസ് ഐസകിനെ അറസ്റ്റ് ചെയ്യാൻ ഇപ്പോൾ തീരുമാനമില്ലെന്നും ഫെമ നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് അറിയാനാണ് അന്വേഷണമെന്നും ഇഡി വാദിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; പവർകട്ട് വേണമെന്ന് കെ.എസ്.ഇ.ബി

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

Published

on

കൊച്ചി: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിലും വൈദ്യുതി നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും സർക്കാരിനെ സമീപിച്ചു. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബിയുടെ പക്ഷം.

കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ കെ.എസ്.ഇ.ബി ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. ഓവര്‍ലോഡ് വരുന്നതിനാല്‍ ട്രാന്‍സ്‌ഫോമറുകള്‍ കത്തിപ്പോകുന്ന സ്ഥിതിയുമുണ്ട്. ഇതുവരെ 700ല്‍ കൂടുതല്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്ക്. ഓവര്‍ലോഡ് വരുന്ന സാഹചര്യത്തില്‍ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കി ഇടുന്നത് മാത്രമാണ് പരിഹാരമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

11.31 കോടി യൂണിറ്റാണ് തിങ്കളാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം.  കെഎസ്ഇബിയുടെ ആവശ്യത്തോട് വൈദ്യുതി വകുപ്പു മന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. എന്നാൽ നിയന്ത്രണം കൊണ്ടുവ‌ന്നില്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. വൻതുക നൽകി പുറത്തുനിന്ന് വൈദ്യുതി എത്തിച്ചിട്ടും പീക്ക് സമയത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല.

Continue Reading

Trending