Connect with us

Video Stories

രോഹിതിനു സെഞ്ച്വറി, അനായാസം ഇന്ത്യ

Published

on

 

നാഗ്പൂര്‍: രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഏകദിന പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനെ മികച്ച ബൗളിങിലൂടെ ഒമ്പതു വിക്കറ്റിന് 242 റണ്‍സില്‍ ഒതുക്കിയ ആതിഥേയര്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 43 പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദി മാച്ച്.
ഡേവിഡ് വാര്‍ണറും (53) ആരോണ്‍ ഫിഞ്ചും (32) മികച്ച തുടക്കം നല്‍കിയെങ്കിലും വലിയ കൂട്ടുകെട്ടുകളുണ്ടാക്കാന്‍ കഴിയാത്തതാണ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസീസിന് തിരിച്ചടിയായത്. മുഹമ്മദ് ഷമിക്കും ഉമേഷ് യാദവിനും പകരം ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രിത് ബുംറയെയും തിരിച്ചുവിളിച്ചപ്പോള്‍ തന്നെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ കളിക്കുന്നത് എന്നു വ്യക്തമായിരുന്നു.
66 റണ്‍സ് വരെ നീണ്ട ഓസീസ് ഓപ്പണിങ് സഖ്യം ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ഫിഞ്ച് കൂറ്റനടിക്കു ശ്രമിച്ചതോടെയാണ് പിളര്‍ന്നത്. 36 പന്തില്‍ ആറ് ഫോറടിച്ച് ഫിഞ്ച് മികച്ച ഫോമില്‍ നില്‍ക്കെയായിരുന്നു പുറത്താവല്‍. മൂന്നാമനായെത്തിയ സ്റ്റീവ് സ്മിത്തിന് (16) കേദാര്‍ ജാദവിന്റെ അസ്വാഭാവിക ആക്ഷനോടു കൂടിയ ബൗളിങില്‍ അടിപതറിയപ്പോള്‍ വാര്‍ണറെയും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനെയും (13) തന്റെ അടുത്തടുത്ത ഓവറുകളില്‍ പുറത്താക്കി അക്ഷര്‍ പട്ടേല്‍ ഓസീസിനെ നാലിന് 118 എന്ന നിലയിലേക്ക് തള്ളിവിട്ടു. ട്രവിസ് ഹെഡും (42) മാര്‍ക്കസ് സ്‌റ്റോയ്‌നിസും (46) ചേര്‍ന്നാണ് ഈ ഘട്ടത്തില്‍ സന്ദര്‍ശകരെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. ഹെഡ്ഡിന്റെ വിക്കറ്റ് തെറിപ്പിച്ച് അക്ഷര്‍ പട്ടേല്‍ ആഞ്ഞടിച്ചപ്പോള്‍ സ്‌റ്റോയ്‌നിസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ബുറം ഓസ്‌ട്രേലിയ വന്‍ സ്‌കോര്‍ നേടില്ലെന്നുറപ്പാക്കി. അവസാന ഓവറുകള്‍ ബുംറയും ഭുവനേശ്വര്‍ കുമാറും അച്ചടക്കത്തോടെ പന്തെറിഞ്ഞ് അപകടങ്ങളൊഴിവാക്കുകയും ചെയ്തു. കരിയറിലാദ്യമായി ജാദവ് 10 ഓവര്‍ ക്വാട്ട എറിഞ്ഞു തീര്‍ത്തു.
ചെറിയ ടോട്ടല്‍ പ്രതിരോധിക്കേണ്ടി വന്ന ഓസീസിന് അവസരങ്ങള്‍ നല്‍കാതെയാണ് രോഹിത് ശര്‍മ – അജിങ്ക്യ രഹാനെ ഓപണിങ് സഖ്യം ബാറ്റ് വീശിയത്. 23-ാം ഓവര്‍ വരെ ക്രീസില്‍ നിന്ന ഇവര്‍ സ്‌കോര്‍ 124-ലെത്തിയ ശേഷമാണ് പിരിഞ്ഞത്. 74 പന്തില്‍ ഏഴ് ബൗണ്ടറി നേടിയ രഹാനെ (61) കൗള്‍ട്ടര്‍നീലിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങുകയായിരുന്നു. മൂന്നാമനായിറങ്ങിയ വിരാട് കോഹ്്‌ലിയെ (39) കൂട്ടുപിടിച്ച് ആക്രമണ ബാറ്റിങ് തുടര്‍ന്ന രോഹിത് ശര്‍മ 94 പന്തില്‍ 10 ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ സെഞ്ച്വറിയിലെത്തി. കൗള്‍ട്ടര്‍നീലിന്റെ പന്ത് സിക്‌സറിനു പറത്തിയാണ് ശര്‍മ തന്റെ 14-ാം ഏകദിന സെഞ്ച്വറിയിലെത്തിയത്. പിന്നീട് 15 പന്തുകള്‍ കൂടി നേരിട്ട ശര്‍മ രണ്ട് സിക്‌സറുകളും ഒരു ഫോറും കൂടി നേടി.
ഇന്ത്യ ഒമ്പത് വിക്കറ്റിനു ജയിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ആദം സാംപയുടെ ഓവറിലാണ് ഇന്ത്യക്ക് രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും (39) നഷ്ടമായത്. 40-ാം ഓവറിലെ ആദ്യ പന്തില്‍ ശര്‍മയെ കൗള്‍ട്ടര്‍നീല്‍ പിടികൂടിയപ്പോള്‍ നാലാം പന്തില്‍ കോഹ്്‌ലി ബൗണ്ടറിയില്‍ സ്റ്റോയ്‌നിസിന് പിടികൊടുത്ത് മടങ്ങി. പിന്നീട് കേദാര്‍ ജാദവും (5 നോട്ടൗട്ട്) മനീഷ് പാണ്ഡെയും (11) കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ വിജയതീരമണയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending