നടി പാര്‍വ്വതിയുടെ കസബക്കെതിരേയും മമ്മുട്ടിക്കെതിരേയുമുള്ള വിമര്‍ശനത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരന്‍. മമ്മുക്കയേയും ലോകത്തെ എല്ലാ അഭിനേതാക്കളേയും താന്‍ പിന്തുണക്കുന്നുവെന്ന് രൂപേഷ് പറഞ്ഞു. ഒരു നടനോ അല്ലെങ്കില്‍ നടിയൊ സിനിമയിലെ ഏതെങ്കിലും തരത്തിലുള്ള കഥാപാത്രങ്ങളെ തങ്ങളുടെ അഭിനയ മികവ് കൊണ്ട് മികവുറ്റതാക്കുമ്പോള്‍ അവര്‍ അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് എന്ന് നമ്മള്‍ വിശ്വസിച്ചുപോകാറുണ്ട്.. ഇത് തെളിയിക്കുന്നത് ആ നടന്റേയോ അല്ലെങ്കില്‍ നടിയുടെയോ അത്ഭുതകരമായ അഭിനയ മികവിനെയാണ്-രൂപേഷ് പീതാംബരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തിലാണ് നടി പാര്‍വ്വതി കസബക്കെതിരെ വിമര്‍ശനമുന്നയിച്ചത്. അടുത്ത കാലത്ത് കണ്ട ആ സിനിമ തന്നെ നിരാശപ്പെടുത്തിയെന്നും ഒരു മഹാനടന്‍ അതിന്റെ ഭാഗമായെന്നതും നിര്‍ഭാഗ്യകരമായിപ്പോയി എന്നതായിരുന്നു പരാമര്‍ശം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു നടനോ അല്ലെങ്കില്‍ നടിയൊ സിനിമയിലെ ഏതെങ്കിലും തരത്തിലുള്ള കഥാപാത്രങ്ങളെ തങ്ങളുടെ അഭിനയ മികവ് കൊണ്ട് മികവുറ്റതാക്കുമ്പോള്‍ അവര്‍ അഭിനയിക്കുകയല്ല മറിച്ച് , ജീവിക്കുകയാണ് എന്ന് നമ്മള്‍ വിശ്വസിച്ചുപോകാറുണ്ട്.. ഇത് തെളിയിക്കുന്നത് ആ നടന്റേയോ അല്ലെങ്കില്‍ നടിയുടെയോ അത്ഭുതകരമായ അഭിനയ മികവിനെയാണ്… നമ്മള്‍ പ്രേക്ഷകര്‍ക്ക് അവരുടെ അഭിനയ മികവിനെ വിമര്‍ശിക്കാനോ അഭിപ്രായം പറയാനോ ഒക്കെയുള്ള സ്വാതന്ത്ര്യം ഉണ്ട് ,പക്ഷെ അത് ആ നടന്റെയോ നടിയുടെയോ ധാര്‍മികമായവശത്തെ അല്ല , മറിച്ച് ആ കഥാപാത്രത്തെ ആണ്
I suppor-t M-amoo-k-a an-d a-l-l th-e a-c-tor-s an-d a-tcr-e-sse-s in th-e wor-l-d 🙂