കൊച്ചി: പശു സംരക്ഷണത്തിന്റെ പേരില്‍ കേരളത്തിലും ആര്‍എസ്എസ് അക്രമം രൂക്ഷം. എറണാകുളം പറവൂരിലെ ആലങ്ങാട്ടാണ് സംഭവം. കരുമാലൂര്‍ കാരക്കുന്നില്‍ കല്ലറക്കല്‍ വീട്ടില്‍ ജോസിന് നേരെയാണ് ഗോസംരക്ഷകരുടെ ആക്രമണമുണ്ടായത്. വീട്ടില്‍ വളര്‍ത്തിയിരുന്ന കന്നുകാലിയെ ഈസ്റ്റര്‍ പ്രമാണിച്ച് കഴിഞ്ഞ ശനിയാഴ്ച അറുത്തിരുന്നു. ഇതറിഞ്ഞെത്തിയ പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജോസിനെ വീട്ടില്‍ കയറി മര്‍ദിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച കയറിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പാചകം ചെയ്യാന്‍ വെച്ച ഇറച്ചിയില്‍ മണ്ണുവാരിയിട്ടു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ജോസിനെ വധിക്കുമെന്ന ഭീഷണിയും ആര്‍എസ്എസ് മുഴക്കി. ആലങ്ങാട്ടെ അറവുശാലകള്‍ക്കെതിരെയും ആര്‍എസ്എസ് ഭീഷണി മുഴക്കിയിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെയും കേസ് രജിസറ്റര്‍ ചെയ്തിട്ടില്ല.