കണ്ണൂര്‍: പേരാവൂര്‍ കൊമേരിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. കാക്കയങ്ങാട് സര്‍ക്കാര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിയും കണ്ണവം പതിനേഴാം മൈല്‍ ശാഖ ആര്‍.എസ്.എസ് മുഖ്യശിക്ഷകുമായ
ശ്യാമ പ്രസാദ്(24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. തലശ്ശേരി കൊട്ടിയൂര്‍ റോഡില്‍ നെടുംപൊയിലിനു സമീപം കൊമ്മേരി സര്‍ക്കാര്‍ ആടുവളര്‍ത്തു കേന്ദ്രത്തിനു സമീപമാണ് സംഭവം.സംഭവത്തെ തുടര്‍ന്ന് നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്്
ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു ബൈക്കില്‍ മടങ്ങുന്ന ശ്യാമ പ്രസാദിനെ കാറില്‍ പുന്തുടര്‍ന്ന മുഖംമൂടി സംഘം അക്രമിക്കുകയായിരുന്നു. വെട്ടേറ്റ ശ്യാമ പ്രസാദ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമിസംഘം വെട്ടിവിഴ്ത്തുകയായിരുന്നു. സമീപത്ത് തൊഴിലുറപ്പ് ജോലിക്കെത്തിയവര്‍ രക്ഷിക്കാനെത്തിയെങ്കിലും ആയുധം കാട്ടി ഭീഷണിപ്പെടുത്തി. അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. രവീന്ദ്രന്‍ ഷൈമ ദമ്പതികളുടെ മകനാണ്. സഹോദങ്ങള്‍: ജോഷി, ഷാരുണ്‍.