Connect with us

kerala

ആലപ്പുഴയില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ നേതാവിനെ വധിക്കാനെത്തിയവരെന്ന്; വധശ്രമത്തിന് കേസ്

കഴിഞ്ഞദിവസം രാത്രി ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് മാരകായുധങ്ങളുമായി ഇവരെ പിടികൂടിയത്.

Published

on

മാരകായുധങ്ങളുമായി പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എസ്ഡിപിഐ നേതാവിനെ വധിക്കാന്‍ ശ്രമിച്ചെന്ന് പോലീസ്. ഇവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

കഴിഞ്ഞദിവസം രാത്രി ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് മാരകായുധങ്ങളുമായി ഇവരെ പിടികൂടിയത്. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപമാണ് ഇവരെയും പിടികൂടിയത്.

എസ്ഡിപിഐ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പര്‍ നവാസ് നയനയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവരില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

അവസരങ്ങളുടെ ജാലകമൊരുക്കി പ്രദര്‍ശന സ്റ്റാള്‍

സ്വദേശത്തും വിദേശത്തും ഏറെ ജോലി അവസരവും ചൂണ്ടിക്കാട്ടി പ്രദര്‍ശനം.

Published

on

തിരൂര്‍: ഭാഷ പിറന്ന മണ്ണില്‍ വിദ്യാഭ്യാസ നവോത്ഥാനത്തിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കി ചന്ദ്രിക വിജയമുദ്ര പ്രദര്‍ശന സ്റ്റാള്‍.നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ച സ്റ്റാള്‍ ഉപരിപഠന സാധ്യതകള്‍ പകര്‍ന്നു നല്‍കി. സ്വദേശത്തും വിദേശത്തും ഏറെ ജോലി അവസരവും ചൂണ്ടിക്കാട്ടി പ്രദര്‍ശനം.ഓരോ സ്റ്റാളും ഒന്നിനെന്ന് മെച്ചപ്പെട്ടതായിരുന്നു.

മജ്‌ലിസ് കോളജ് വളാഞ്ചേരി, കോട്ടയം കാഞ്ഞീരപ്പുഴയിലെ കാം കാമ്പസ്, ഹിന്ദു സ്ഥാന്‍ കോളജ്, ഐ.എ.എം, സാംബോ ബാംഗ്ലൂര്‍, ബ്രിന്ദാവന്‍, എമ്പയര്‍ കോളജ് ഓഫ് സയന്‍സ് കുറ്റിപ്പുറം മൂടാല്‍, വണ്‍ എസ്.ബി ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വിവിധ സ്റ്റളുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.കാര്‍ഷികം മെഡിക്കല്‍,ഏവിയേഷന്‍ ടെക്‌നോളജി തുടങ്ങിയ വിവിധങ്ങളായ അവസരങ്ങളുടെ ജാലകമാണ് പ്രദര്‍ശനത്തില്‍ തുറന്നിട്ടത്.

വിദ്യാദ്യാസത്തിന്റെ അനന്ത സാധ്യതകള്‍ പകര്‍ന്നു നല്‍കി. സ്റ്റാള്‍ ചന്ദ്രിക ഒരുക്കിയ വിജയമുദ്ര ചാര്‍ത്തിലായി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ തുറകളിലുളളവരും സ്റ്റാള്‍ സന്ദര്‍ശിച്ചു. എവിടെ പഠിക്കണം എന്ത് പഠിക്കണം എന്ന ആശയകുഴപ്പത്തിലിരിക്കായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം മാര്‍ഗം കണിച്ചു നല്‍കിയതായി സ്റ്റാള്‍ സന്ദര്‍ശിച്ച എ പ്ലസ് ജോതാക്കളായ ഒ.പി ആയിഷ ഫൈഹ, കെ.എം ഹിദായ നാഫില,റബീഅ് ഫൗസ് അഹമ്മദ് എന്നി വിദ്യാഥികള്‍ ചന്ദ്രികയോട് പറഞ്ഞു. മറക്കാനാവാത്ത അനുഭവങ്ങളുമായിട്ടാണ് തുഞ്ചന്‍ പറമ്പിലെ പ്രദര്‍ശന സ്റ്റള്‍ സന്ദര്‍ശിച്ചവര്‍ മടങ്ങിയത്.

Continue Reading

kerala

ചന്ദ്രിക വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു

മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്.

Published

on

തിരൂര്‍: മാധ്യമരംഗത്ത് മുദ്ര പതിപ്പിച്ച ചന്ദ്രിക വിജയ മുദ്ര ചരിത്രം സൃഷ്ടിതായി പ്രഫ, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മഞ്ചേരിയിലും തിരൂരിലും എജ്യൂ എക്‌സല്‍ വേറിട്ട അനുഭവമാണ് തീര്‍ത്തിരിക്കുന്നത്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകര്‍ന്നതായി ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. മാധ്യമ മേഖലയില്‍ സമഗ്രമായ സംഭാവനയര്‍പ്പിക്കുന്ന ചന്ദ്രിക വിദ്യാഭ്യാസ മുന്നേറ്റത്തിനു നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനിയമാണെന്ന് അഡ്വ.എന്‍ ശംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. ഒരു കാലത്ത് സംപുജ്യരായ സ്‌കൂളുകളുടെ വാര്‍ത്തകള്‍ വന്നിരുന്ന ജില്ലയായിരുന്നു മലപ്പുറം. ഇന്ന് നൂറുമേനിയുടെ കഥകളാണ് ജില്ലക്ക് പറയാനുളളത്. ഈ നിലയിലേക്കുയര്‍ത്തിയ മുസ്‌ലിം ലീഗും ചന്ദ്രികയും വഹിച്ച പങ്ക് വിസ്മയകരമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലയില്‍ ഉന്നത വിജയികളെ കണ്ടെത്താന്‍ പ്രയാസനായിരുന്നുവെന്നും ഇന്ന് ഏത് പരീക്ഷയിലും മലപ്പുറമാണ് മുന്നിലെന്നും വിദ്യാര്‍ഥികളെ മുന്നില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കിയത് മുസ്‌ലിം ലീഗും ചന്ദ്രികയുമാണന്ന് കുറുക്കോളി മെയ്തീന്‍ എം.എല്‍.എ പറഞ്ഞു. ബാഫഖി തങ്ങളുടെയും സിഎച്ചിന്റെയും ദീര്‍ഘവീക്ഷണം മുന്നേറ്റത്തിനു വഴിയൊരുക്കി. എം.എല്‍.എ പറഞ്ഞു. പ്രതീക്ഷാര്‍ഹമായ മുന്നേറ്റമാണ് വിദ്യാഭ്യാസരംഗത്ത് ജില്ല കൈവരിച്ചതെന്ന് അബ്ദുറഹ്‌മാന്‍ രണ്ടത്താണി പറഞ്ഞു. സാഹിത്യ രംഗത്തുള്‍പ്പെടെ ശ്രദ്ധേയമായ സംഭാനയര്‍പ്പിച്ച മാധ്യമമാണ് ചന്ദ്രിക. മലയാളത്തിലെ സാഹിത്യ സാമ്രാട്ടുകള്‍ എഴുതി വളര്‍ന്നതും ആദ്യ പ്രതിഫലം കൈപ്പറ്റിയതും ചന്ദ്രികയിലൂടെയാണെന്നതും സ്മരണിയമാണെന്ന് അബ്ദുറഹിമാന്‍ രണ്ടത്താണി പറഞ്ഞു. പ്രമുഖ ട്രൈനര്‍മാരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമായി. പി.വി ജിഷ്ണു, ഡോ.അല്‍ത്താഫ്, കെ.മുഹമ്മദ് ഹാഷിം, യദുനാദ്, എം.ഷാറൂഖ് ക്ലാസെടുത്തു. പിന്നണി ഗായകന്‍ ഹനാന്‍ ഷാ, ഇഹ്സാന്‍, അഫീഫ് എന്നിവരുടെ സംഗീത വിരുന്നും ശ്രദ്ധേയമായി.

Continue Reading

Education

എൽ.ബി.എസ് 2024; ബി.എസ്.സി. നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ജൂൺ 15 വരെ അപേക്ഷിക്കാം

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ https://lbscentre.in/paramnursingnew/index.aspx എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

Published

on

സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോള ജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെടി, ബി.പി.റ്റി. ബി.എ.എസ്സ് എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി പേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ https://lbscentre.in/paramnursingnew/index.aspx എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

– പുതിയ കോഴ്സുകൾക്ക് സർക്കാർ അംഗീകാരം ലഭിക്കുന്ന പ്രകാരം പ്രവേശന പ്രക്രിയയിൽ ഉൾപ്പെടുത്തുന്നതാണ്.

ഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ സൈറ്റിൽ നിന്നും
ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2024 മേയ് 17 മുതൽ 2024 ജൂൺ 12 വരെ അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്.

ജനൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.

-അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി: 2024 ജൂൺ 15

പ്രോസ്പെക്ടസ്റ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ബി.എസ്.സി നഴ്സിംഗ്, ബി.എ.എസ്സ്.എൽ.പി. ഒഴികെയുള്ള മറ്റ് പാരാമെഡി ക്കൽ കോഴ്സുകൾക്ക് കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയാ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.

ബി.എ.എസ്സ്.എ.പി. കോഴ്സസിന് കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ +2 ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷ യോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമറ്റിക്സ് കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ് സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 10% മാർക്കോടെ ജയിച്ചവർ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി മാത്തമറ്റിക്സ്/കമ്പ്യൂട്ടർ സയൻസ് സ്റ്റാറ്റിസ്റ്റിക് ഇലക്ട്രോണിക്സ്/ സൈക്കോളജി ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം. കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

അപേക്ഷാർത്ഥികൾ 2024 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരിച്ചിരിക്കണം.
ബി.എസ്.സി സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. നിശ്ചിത പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവ്വീസ് കോട്ടായിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്. സി.(എം.എൽ.പി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവ്വീസ് കോട്ട യിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് പരമാവധി 46 വയസ്സും ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്
0471-2560363,2560364 എന്നീ ഹെല്‌പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Trending