മോസ്‌കോ: 2018 ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന റഷ്യ സൗദിയുമായുള്ള തങ്ങളുടെ ആദ്യ മത്സരം ഒന്നാന്തരമായി തന്നെ തുടങ്ങി. ഉദ്ഘാടന മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയാണ് ലോകചാമ്പ്യന്‍ഷിപ്പില്‍ കരുത്ത് തെളിയിച്ചത്. സൗദി അറേബ്യയ്‌ക്കെതിരേ റഷ്യയുടെ യൂറി ഗസിന്‍സ്‌കിയാണ് ഈ ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത്.