ശബരിമല വിഷയത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. ഹൈകോടതി ജഡ്ജിയെ പോലീസ് ശബരിമലയില്‍ വച്ച് അപമാനിച്ചുവെന്നും കോടതി പറഞ്ഞു. ഈ സംഭവത്തില്‍ സ്വമേധയ കേസ് എടുക്കാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ ജഡ്ജിയുടെ വിസമ്മതത്തില്‍ കേസ് എടുക്കാതിരുന്നതാണെന്നും കോടതി വ്യക്തമാക്കി.

നാമജപം നടത്തുന്നത് എങ്ങിനെ ഭരണഘടന വിരുദ്ധം ആകുന്നു എന്നും കോടതി ചോദിച്ചു. ചില ഐപിഎസ്ഉദ്യോഗസ്ഥര്‍ പോലീസിന് നാണകേട് ഉണ്ടാക്കുന്നു . ശബരിമലയിലെ പോലീസ് നടപടികള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു.