തിരുവനന്തപുരം: മരിച്ചുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ മരിച്ചിട്ടില്ലെന്ന അറിയിപ്പുമായി നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തി രംഗത്ത്. താന്‍ മരിച്ചിട്ടില്ലെന്നും അത്തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സാജന്‍ പറഞ്ഞു.

നടന്‍ കലാഭവന്‍ സാജന്‍ ഇന്ന് രാവിലെ മരിച്ചിരുന്നു. ആ വാര്‍ത്തക്കൊപ്പമാണ് സാജന്‍ പള്ളുരുത്തിയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. സാമൂഹ്യമാധ്യമങ്ങളിലൂടെ വാര്‍ത്ത വൈറലായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി സാജന്‍ പള്ളുരുത്ത് രംഗത്തെത്തുകയായിരുന്നു. ഫേസ്ബുക്കിലെത്തിയ സാജന്‍ വാര്‍ത്ത ശരിയല്ലെന്നും അങ്ങനെ ചെയ്തത് ശരിയായില്ലെന്നും പറഞ്ഞു. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു മുമ്പേ കാര്യങ്ങള്‍ അറിയണം. താനിപ്പോള്‍ ഒരു പടത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് സംസാരിക്കുന്നതെന്നും വ്യാജവാര്‍ത്ത ആരും വിശ്വസിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നടന്‍ കലാഭവന്‍ സാജന്‍ കരള്‍ രോഗംമൂലമാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.