Connect with us

kerala

സമസ്തയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ അംഗീകാരം വർദ്ധിക്കുന്നു : ജിഫ്രി തങ്ങൾ

Published

on

പാലക്കാട്‌ : സമസ്തയുടെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് സമൂഹത്തിലും സമുദായത്തിലും അംഗീകാരം വർധിച്ചു വരുന്നതായി സമസ്ത പ്രസിഡണ്ട്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത ഇസ്ലാമിക്‌ സെന്റർ (SIC) ബുറൈദ സെൻട്രൽ കമ്മിറ്റിയുടെ ഇരുപതാം വാർഷിക ഉപഹാരമായി പാലക്കാട്‌ ജില്ലയിലെ കുഴൽമന്ദം ചരപ്പറമ്പ് ദാറുറഹ്‌മ എഡ്യൂകേഷൻ കമ്മിറ്റിയുമായി സഹകരിച്ചു നിർമ്മിക്കുന്ന എഡ്യൂകേഷൻ കോംപ്ലക്സ് ശിലാസ്ഥാപനം നിർവഹിച്ച ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ.

പുതിയ കാലത്തിനു അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസ രീതിയാണ് സമസ്തയുടേത്, സമന്വയവിദ്യാഭ്യാസ രംഗത്ത് സമസ്ത നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു. ഈ രംഗത്ത് SIC ബുറൈദ യുടെ ചുവട് വെപ്പ് പ്രശംസനീയമാണെന്നും അഭിപ്രായപെട്ടു…
പരിപാടിയിൽ sys സംസ്ഥാന ഉപാദ്യക്ഷൻ സയ്യിദ് പി കെ ഇമ്പിച്ചികോയ തങ്ങൾ അധ്യക്ഷത വഹിച്ചു. SYS സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ഖാളിയുമായ സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി, SIC ബുറൈദ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, SIC സൗദി നാഷണൽ കമ്മിറ്റി ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ്‌ ജബ്ബാർ മാസ്റ്റർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഐ സി ബോസ്സ്, സി പി എം ഏരിയ സെക്രട്ടറി അനിദാനന്ദൻ എന്നിവർ സംസാരിച്ചു,സയ്യിദ് യഹ്‌യ തങ്ങൾ ജമലുല്ലൈലി,സൈനുൽ ആബിദീൻ തങ്ങൾ വല്ലപ്പുഴ, ടി കെ മുഹമ്മദ്‌ കുട്ടി ഫൈസി,ടി പി അബുബക്കർ മുസ്‌ലിയാർ, അബുബക്കർ ദാരിമി,sic ബുറൈദ പ്രതിനിധികളായ ഇസ്മായിൽ ഹാജി ചാലിയം, ഫൈസൽ ആലത്തൂർ, ഷിഹാബുദീൻ തലക്കട്ടൂർ, മുജീബ് പാലാഴി, അബ്ദുസമദ് മുസ്‌ലിയാർവേങ്ങൂർ,ബാപ്പുട്ടി ഹാജിആനമങ്ങാട് ,അമീൻ ദാരിമി താനൂർ, റഫീഖ് ചെങ്ങളായി,യുസുഫ് ഫൈസിപരുതൂർ ,സൈദ് ചെട്ടിപ്പടി, നൗഷാദ് മുസ്ലിയാരങ്ങാടി, സാജിദ് വയനാട്,മുസ്തഫ മമ്പാട്,സക്കീർ കൈപ്പുറം, സമദ് ആനമങ്ങാട്, ഹുസൈൻ ഹുദവി,മുസ്തഫ ബാഖവി മണ്ണാർക്കാട്,അസീസ് പള്ളിപ്പുറം, സൽമാൻകോൽക്കളം,അഷ്‌റഫ്‌, ഹനീഫ,അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.
ശാഹുൽ ഹമീദ് ഫൈസി സ്വാഗതവും ഖാജാ ദാരിമി നന്ദിയും പറഞ്ഞു

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending