പാരിസ്: തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ലൈംഗിക പരാമര്‍ശങ്ങള്‍ ട്വീറ്റ് ചെയ്യപ്പെട്ടതില്‍ മാപ്പപേക്ഷിച്ച് സെവിയ്യ മിഡ്ഫീല്‍ഡര്‍ സമീര്‍ നസ്‌രി. അമേരിക്കയിലെ മെഡിക്കല്‍ കേന്ദ്രങ്ങള്‍ സെക്‌സ് സര്‍വീസ് നല്‍കുന്നതായും അമേരിക്ക സന്ദര്‍ശിക്കുന്നവര്‍ അത് ഉപയോഗപ്പെടുത്തണമെന്നുമാണ് ട്വീറ്റിലുണ്ടായിരുന്നത്.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ട്വീറ്റുകള്‍ താന്‍ ചെയ്തതല്ലെന്നും ഫ്രഞ്ച് താരം പറയുന്നു. ചികിത്സക്കായി സമീര്‍ നസ്‌രി ലോസ് എയ്ഞ്ചല്‍സ് സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദ ട്വീറ്റുകള്‍ പുറത്തുവന്നത്. കാമുകി കൂടെയില്ലാത്തപ്പോള്‍ ക്ലിനിക്കിലെ നഴ്‌സ് തന്നെ സന്തോഷിപ്പിച്ചെന്നും ട്വീറ്റിലുണ്ട്. എന്നാല്‍, മിനുട്ടുകള്‍ക്കുള്ളില്‍ ആ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടു.