ഡല്‍ഹി: സന്ദീപ് നന്ദി മികച്ച ഗോള്‍ക്കീപ്പറാണ്. പക്ഷേ ഇന്നലെ നെഹ്‌റു സ്‌റ്റേഡിയത്തില്‍ അദ്ദേഹത്തിന് പലവട്ടം പിഴച്ചു. രണ്ട് ഗോളുകള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയെങ്കില്‍ അത് ഗോള്‍ക്കീപ്പറുടെ അമിതാവേശം കാരണമായിരുന്നു. തുടക്കത്തില്‍ മാര്‍സലിഞ്ഞോയുടെ ഗോള്‍. അനാവശ്യമായി ഗോള്‍ക്കീപ്പര്‍ അഡ്വാന്‍സ് ചെയ്തപ്പോള്‍ മാര്‍സലിഞ്ഞോക്ക് എളുപ്പമായി ഗോള്‍. രണ്ടാം ഗോളിലും പ്രതി ഗോള്‍ക്കീപ്പര്‍ തന്നെ.

 

ഡല്‍ഹി ക്യാപ്റ്റന്റെ ദുര്‍ബലമായ ഹെഡ്ഡര്‍ കേരളാ പോസ്റ്റിലേക്ക് കയറുമ്പോള്‍ സന്ദീപ് ചിത്രത്തില്‍ തന്നെയുണ്ടായിരുന്നില്ല. മികച്ച പ്രതിരോധത്തിന്റെ പിന്‍ബലമുണ്ടായിട്ടും പലപ്പോഴും ഗോള്‍ക്കീപ്പര്‍ സ്വന്തം ലൈന്‍ ഉപേക്ഷിച്ചതിന് മറ്റൊരു കനത്ത പിഴ റെഗുലര്‍ ടൈമില്‍ കിട്ടുമായിരുന്നു. പക്ഷേ ഗോള്‍ലൈന്‍ സേവുമായി സന്ദേശ് ജിങ്കാന്‍ രംഗത്ത് വന്നത് കേരളത്തിന്റെ ഭാഗ്യമായി.ഷൂട്ടൗട്ടില്‍ പക്ഷേ ഭാഗ്യം പൂര്‍ണമായും സന്ദീപായി.