Culture
കര്‍ണാടക: നാണക്കേടില്‍ നിന്ന് കരകയറാന്‍ വ്യാജപ്രചാരണങ്ങളുമായി ആര്.എസ്.എസ്
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് മനസിലായതോടെ ബി.എസ് യെദ്യൂരപ്പ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തില്‍ ന്യായവാദങ്ങളുമായി സംഘപരിവാര്‍. കര്‍ണാടകയില്‍ അപ്രതീക്ഷിതമായി രൂപം കൊണ്ട പ്രതിപക്ഷ ഐക്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ തങ്ങളുടെ നിലനില്പിനെ അത് ബാധിക്കുമെന്ന തിരിച്ചറിവാണ് ആസൂത്രിത പ്രചാരണങ്ങളുമായി രംഗത്തിറങ്ങാന്‍ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്. കര്‍ണാടകയില്‍ നടന്ന രാഷ്ട്രീയ നീക്കങ്ങളെല്ലാം യെദ്യൂരപ്പയും ബെല്ലാരി സഹോദരന്മാരും ശ്രീരാമലുവും ആസൂത്രണം ചെയ്തതാണ്. മോദിക്കും അമിത് ഷാക്കും ആര്.എസ്.എസിനും അതില്‍ ഒരു പങ്കുമില്ലെന്നതാണ് ഒന്നാമത്തെ വാദം.
എന്നാല്‍ കര്‍ണാടകയില്‍ കണ്ട നാടകങ്ങളെല്ലാം നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്ത് ആസൂത്രണം ചെയ്തതാണെന്നും മോദിയും അമിത് ഷായുമാണ് അതിന് ചരട് വലിച്ചതെന്നും സമീപകാലത്ത് ബി.ജെ.പി വിവിധ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ സര്‍ക്കാര്‍ രൂപീകരണ തന്ത്രങ്ങളുമായി കര്‍ണാടകയിലെ സംഭവവികാസങ്ങളെ കൂട്ടിവായിക്കുന്നവര്‍ക്ക് വ്യക്തമാവും. നിങ്ങള്‍ എങ്ങനെ ഭൂരിപക്ഷം തെളിയിക്കുമെന്ന ചാനല്‍ അവതാരകയുടെ ചോദ്യത്തിന് ഞങ്ങള്‍ക്ക് അമിത് ഷായുണ്ട് എന്നായിരുന്നു ബി.ജെ.പി വക്താവും ആര്.എസ്.എസിന്റെ വിശ്വസ്തനുമായ രാം മാധവ് പരസ്യമായി മറുപടി നല്‍കിയത്. അമിത് ഷായാണ് എല്ലാ നീക്കങ്ങളും നടത്തുന്നതെന്ന് തുറന്ന് സമ്മതിക്കലായിരുന്നു ഇത്. എന്നാല്‍ കര്‍ണാടകയില്‍ അമിത് ഷായുടെ തന്ത്രങ്ങള്‍ പൊളിഞ്ഞതോടെ മോദിയുടേയും അമിത് ഷായുടേയും പ്രതിച്ഛായ വീണ്ടെടുക്കാനാണ് യെദ്യൂരപ്പയേയും ബെല്ലാരി സഹോദരന്മാരേയും ബലിയാടാക്കിയുള്ള ആര്.എസ്.എസ് നീക്കം.
കോണ്‍ഗ്രസ് നെഞ്ചുവിരിച്ച് മുന്നില്‍ നയിച്ച ഈ നീക്കങ്ങളില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ഒരു പങ്കുമില്ല എന്നതാണ് മറ്റൊരു പ്രചരണം. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ നടന്ന യോഗത്തിലാണ് കര്‍ണാടകയിലെ സഖ്യരൂപീകരണം അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ മറന്നുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് ദേശീയ നേതൃത്വവും മോദിയുടേയും അമിത് ഷായുടേയും തന്ത്രങ്ങള്‍ പൊളിക്കാന്‍ മാത്രം ശേഷിയുള്ളതാണെന്ന് ജനങ്ങള്‍ക്ക് തോന്നരുതെന്ന് ആര്.എസ്.എസ് നേതൃത്വത്തിന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് ഇത്തരമൊരു പ്രചാരണം. എന്നാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഒന്നാകെ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും സുപ്രീം കോടതി മുതല്‍ കര്‍ണാടക നിയമസഭ വരെ പോരാടുകയും ചെയ്തതിന്റെ ഫലമാണ് കര്‍ണാടകയിലെ ജനാധിപത്യ ചേരിയുടെ വിജയം.
സമാനതയില്ലാത്ത പ്രതിപക്ഷ ഐക്യമാണ് കര്‍ണാകയില്‍ കണ്ടത്. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, ബി.എസ്.പി നേതാവ് മായാവതി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡി.എം.കെ നേതാവ് സ്റ്റാലിന് തുടങ്ങിയവര്‍ ഒരേ മനസ്സോടെയാണ് കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ രംഗത്ത് വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് കേവലം ഒരു വര്‍ഷം മാത്രം ശേഷിക്കുമ്പോള്‍ ഇത്തരമൊരു സഖ്യത്തെ മോദി-അമിത് ഷാ കൂട്ടുകെട്ടും ആര്.എസ്.എസും ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങള്‍ക്ക് പറ്റിയ നാണം കെട്ട തോല്‍വിയും കോണ്‍ഗ്രസ് സഖ്യം നേടിയ ചരിത്ര വിജയവും മറച്ചുവെക്കാന്‍ ആസൂത്രിത പ്രചാരണങ്ങളുമായി സംഘപരിവാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന് എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala24 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala23 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala20 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

