india
അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യുമോ? ; ബിജെപിക്കെതിരെ ശിവസേന
ഇത് രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് നേരേയുള്ള ഭീഷണിയാണെന്നും വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും എന്ത് നടപടി സ്വീകരിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു

മുംബൈ: വിവാദമായ വാട്സാപ്പ് ചാറ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ഇന്‍ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരേ നടപടി ആവശ്യപ്പെട്ട് ശിവസേന. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാവിവരങ്ങളുടെ ചോര്‍ച്ചയാണ് വാട്സാപ്പ് ചാറ്റുകളിലൂടെ വ്യക്തമാകുന്നതെന്നും സംഭവത്തില്‍ അര്‍ണബിനെതിരേ നടപടി വേണമെന്നുമാണ് ശിവസേനയുടെ ആവശ്യം.
ഇത് രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് നേരേയുള്ള ഭീഷണിയാണെന്നും വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയും എന്ത് നടപടി സ്വീകരിക്കുമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ഒരു ജവാന് എന്തെങ്കിലും സൈനികരഹസ്യങ്ങളോ രേഖകളോ കൈവശപ്പെടുത്തിയാല്‍ അദ്ദേഹത്തെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയനാക്കും. ബാലക്കോട്ട് വ്യോമാക്രമണം നടക്കുമെന്ന് അര്‍ണബ് അറിഞ്ഞിരുന്നതായാണ് വാട്സാപ്പ് ചാറ്റുകള്‍ സൂചിപ്പിക്കുന്നത്. അതിനര്‍ഥം ദേശീയസുരക്ഷയില്‍ വീഴ്ചയുണ്ടായെന്നാണ്. ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഇതിനെതിരേ എന്ത് നടപടി സ്വീകരിക്കും? അര്‍ണബിനെ കോര്‍ട്ട് മാര്‍ഷ്യലിന് വിധേയമാക്കുമോ?’ സഞ്ജയ് റാവത്ത് ചോദിച്ചു.
അര്‍ണബിന്റെ വിഷയത്തില്‍ ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും ശിവസേന രൂക്ഷ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. മുഖപത്രമായ സാമ്നയിലൂടെയായിരുന്നു ശിവസേനയുടെ വിമര്‍ശനം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പങ്കുവെയ്ക്കുന്നത് ദേശവിരുദ്ധമല്ലെന്നാണ് ബിജെപിക്കാര്‍ കരുതുന്നതെങ്കില്‍ ദേശീയതയെക്കുറിച്ചുള്ള അവരുടെ നിര്‍വചനം പരിശോധിക്കേണ്ടതുണ്ടെന്നായിരുന്നു സാമ്നയിലെ മുഖപ്രസംഗം.
india
വോട്ടര്‍പട്ടിക ക്രമക്കേട്; പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം
കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ പിരിഞ്ഞു.

വോട്ടര്‍പട്ടിക ക്രമക്കേട് പാര്‍ലമെന്റില്‍ ഉന്നയിച്ച് നടുത്തളത്തിലിറങ്ങി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും രണ്ട് മണിവരെ പിരിഞ്ഞു.
വോട്ടര്‍പട്ടിക ക്രമേക്കേടില്‍ പരാതിക്കാരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. കൂടിക്കാഴ്ചയില്‍ 30 പേര്‍ക്ക് പങ്കെടുക്കാം,
അതേസമയം, ബിജെപി സര്‍ക്കാറിനെതിരെ വോട്ട് അട്ടിമറി ആരോപണങ്ങള്‍ ഉയര്‍ത്തി രാജ്യവ്യാപകമായ കാമ്പയിന് കോണ്‍ഗ്രസ് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി votechori.in’ എന്ന വെബ്സൈറ്റിലൂടെയും 9650003420 എന്ന നമ്പര്‍ മുഖേനയും കാമ്പയിനില്‍ പങ്കാളികളാകാം.
india
രണ്ട് വോട്ടര്‍ കാര്‍ഡുകള്‍ കൈവശം വെച്ചു; ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് കുമാര്‍ സിന്‍ഹയ്ക്ക് നോട്ടീസ്
രണ്ട് വോട്ടര്‍ കാര്‍ഡുകള്‍ കൈവശം വെച്ചതിനും രണ്ടിടത്ത് ഇലക്ടറായി രജിസ്റ്റര്‍ ചെയ്തതിനും മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് കുമാര്‍ സിന്‍ഹയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഞായറാഴ്ച നോട്ടീസ് അയച്ചു.

രണ്ട് വോട്ടര്‍ കാര്‍ഡുകള്‍ കൈവശം വെച്ചതിനും രണ്ടിടത്ത് ഇലക്ടറായി രജിസ്റ്റര്‍ ചെയ്തതിനും മുതിര്‍ന്ന ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ വിജയ് കുമാര്‍ സിന്‍ഹയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് ഞായറാഴ്ച നോട്ടീസ് അയച്ചു.
ബിഹാറിലെ വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണത്തെ (എസ്ഐആര്‍) ചുറ്റിപ്പറ്റിയുള്ള ചൂടേറിയ വിവാദങ്ങള്‍ക്കിടയിലാണ് തിരഞ്ഞെടുപ്പ് ബോഡിയുടെ നടപടി. വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ നിന്നുള്ള രണ്ട് വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ സിന്‍ഹയുടെ കൈവശമുണ്ടെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരോപിക്കുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും ചെയ്തു.
‘രണ്ട് വോട്ടര്‍ കാര്‍ഡുകള്‍ കൈവശം വച്ചുവെന്നാരോപിച്ച് സിന്‍ഹയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണ് രണ്ട് വോട്ടര്‍ ഐഡികള്‍ ഉള്ളതെന്ന് പ്രതികരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്,’ ഒരു ഉദ്യോഗസ്ഥന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
പട്ന ജില്ലയിലെ ലഖിസാരായി അസംബ്ലി മണ്ഡലത്തിലും ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലും സിന്‍ഹയുടെ പേര് രണ്ട് വ്യത്യസ്ത ഇപിഐസി നമ്പറുകളും വ്യത്യസ്ത പ്രായത്തിലുള്ളവരുമാണെന്ന് യാദവ് അവകാശപ്പെട്ടു – ഒരു ലിസ്റ്റില്‍ 57 ഉം മറ്റൊന്നില്‍ 60 ഉം.
തന്റെ പേര് നേരത്തെ ബങ്കിപ്പൂരില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 2024 ഏപ്രിലില്‍ ലഖിസരായ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ടെന്നും അതേ സമയം ബങ്കിപൂരില്‍ നിന്ന് നീക്കം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ട് സിന്‍ഹ വ്യക്തമാക്കി.
ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച യാദവ്, ‘രണ്ട് വ്യത്യസ്ത ജില്ലകളിലെ രണ്ട് വ്യത്യസ്ത നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള വോട്ടറാണ് വിജയ് കുമാര്‍ സിന്‍ഹ. അദ്ദേഹത്തിന്റെ പേര് അതേ ജില്ലയിലെ ലഖിസാരായി നിയമസഭാ മണ്ഡലത്തിലും പട്ന ജില്ലയിലെ ബങ്കിപൂര്‍ നിയമസഭാ മണ്ഡലത്തിലും ഉണ്ട്’.
‘അദ്ദേഹത്തിന് രണ്ട് വ്യത്യസ്ത ഇലക്ടറല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (ഇപിഐസി) കാര്‍ഡുകള്‍ ഉണ്ട്. അതിശയകരമെന്നു പറയട്ടെ, ബിഹാറിലെ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക തീവ്രപരിഷ്കരണത്തിന് (എസ്ഐആര്‍) ശേഷം ഇത് സംഭവിച്ചു. സിന്‍ഹയോ തിരഞ്ഞെടുപ്പ് കമ്മീഷനോ ആരാണ് ഉത്തരവാദികള്‍? സിന്‍ഹയ്ക്കെതിരെ എന്ത് നടപടിയാണ് എടുക്കുന്നത്? വെളിപ്പെടുത്തലുകള്‍ക്ക് ശേഷം അദ്ദേഹം (സിന്‍ഹ) എപ്പോഴാണ് സ്ഥാനം രാജിവെക്കുക?’ ബിഹാര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് ചോദിച്ചു.
india
ധര്‍മസ്ഥല അക്രമം: ആറ് പേര് അറസ്സില്‍
ധര്‍മസ്ഥലയിലെ പങ്കല ക്രോസിന് സമീപം ഈ മാസം ആറിന് യൂട്യൂബര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ആരുപേരെ കൂടെ അറസ്റ്റ് ചെയ്തു.

ധര്‍മസ്ഥലയിലെ പങ്കല ക്രോസിന് സമീപം ഈ മാസം ആറിന് യൂട്യൂബര്‍മാരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച കേസില്‍ ആരുപേരെ കൂടെ അറസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനെ തുടര്‍ന്നും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ധര്‍മസ്ഥല സ്വദേശികളായ പത്മപ്രസാദ് (32), സുഹാസ് (22), ഉജിരെ സ്വദേശി ഖലന്ദര്‍ പുറ്റുമോനു (42), കലെഞ്ഞ സ്വദേശി ചേതന്‍ (21), ധര്‍മസ്ഥല സ്വദേശി ശശിധര്‍ (30), കല്‍മാങ്ക സ്വദേശി ഗുരുപ്രസാദ് (19) എന്നിവരെയാണ്് അറസ്റ്റ് ചെയ്യതത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കുന്നതിനെ തുടര്‍ന്ന് ഇവര്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ബെല്‍ത്തങ്ങാടി കോടതിയില്‍ തിങ്കളാഴ്ച ഹാജറാകാന്‍ ആറു പ്രതികളോടും മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു.
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
kerala3 days ago
തൃശൂരില്‍ നവവധുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു
-
kerala3 days ago
‘ഡോ. ഹാരിസിനെ വേട്ടയാടുന്നത് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തി’; രമേശ് ചെന്നിത്തല
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
‘ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല’: സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമർശനവുമായി ബിഷപ്പ് യൂഹന്നാൻ മിലിത്തിയോസ്