സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ഗോവയില്‍ തുടക്കം. വൈകിട്ട് നാലിന് ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഗോവ മേഘാലയയെ നേരിടും. രണ്ടാം മത്സരത്തില്‍ ഛത്തീസ്ഗഡ് ബംഗാളുമായി ഏറ്റുമുട്ടും. ബുധനാഴ്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. റെയില്‍വേയ്‌സാണ് കേരളത്തിന്റെ എതിരാളി. മേഖലാ മത്സരങ്ങളില്‍ നിന്ന് ജയിച്ചെത്തിയ പത്ത് ടീമുകളാണ് രണ്ട് ഗ്രൂപ്പുകളിലായി സന്തോഷ് ട്രോഫിയില്‍ ഏറ്റുമുട്ടുന്നത്. 21 വരെ കോര്‍ട്ടര്‍ ലീഗ് മത്സരങ്ങളും 26ന് ഫൈനല്‍ മത്സരങ്ങളും നടക്കും.